1470-490

സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി.

ശങ്കരൻകണ്ണം തോട് ചെമ്മണാംകുന്ന് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ  പുറക് വശത്തെ റബ്ബർ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടത്. 

വടക്കഞ്ചേരി: ദേശീയപാത ശങ്കരൻ കണ്ണൻതോടിന് സമീപം സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. ശങ്കരൻകണ്ണം തോട് ചെമ്മണാംകുന്ന് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ  പുറക് വശത്തെ റബ്ബർ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടത്. മൃതദേഹം പൂർണ്ണമായി ദ്രവിച്ച് അസ്ഥികൂടമായ നിലയിലായിരുന്നു. മുടിയും സാരിയും കണ്ടതാണ് സ്ത്രീയുടേതെന്ന നിഗമനത്തിലെത്താൻ കാരണം. അസ്ഥികൂടത്തിന്റെ സമീപത്ത് നിന്ന് ലേഡീസ് ബാഗ്, പേഴ്സ്, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ, ചെരുപ്പ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.പേഴ്സിന്റെ മുകൾ ഭാഗത്ത് കോതമംഗലം എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്. ദേശീയപാതയിൽ നിന്നും അമ്പത് മീറ്റർ അകലെ നെടുംപുറത്തിൽ എൽവിന്റെ തോട്ടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടത്. മാസങ്ങളായി കാട്മൂടി കിടക്കുന്ന തോട്ടത്തിൽ വെള്ളിയാഴ്ച കാട് വെട്ടുന്നതിനിടെ പകൽ ഒരു മണിയോടുകൂടി അസ്ഥികൂടം കണ്ടത്. ഒന്നരമാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് വടക്കഞ്ചേരി പോലീസ് സ്ഥലതെത്തി പരിശോധന നടത്തി.ഫിംഗർപ്രിന്റ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധിച്ചതിന് ശേഷം ശനിയാഴ്ച അസ്ഥികൂടം നീക്കം ചെയ്യുകയുള്ളൂ.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137