1470-490

മരടുകാര്‍ക്ക് 1 കോടി ആശ്വാസസഹായം

ഒഴിപ്പിക്കലിനും സുരക്ഷ ഒരുക്കലിനുമായി തുക വിനിയോഗിക്കാം. മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നും അടിയന്തരമായി പരിഗണിക്കണമെന്നും നാഷണല്‍ ലോയേഴ്‌സ് ക്യാംപയിന്‍ സുപ്രിംകോടതിയില്‍ ഇന്ന് ആവശ്യപ്പെടും.

കൊച്ചി: മരടിലെ നാല് ഫഌറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഇനി ഒഴിയാന്‍ ശേഷിക്കുന്നത് 83 കുടുംബങ്ങള്‍ മാത്രം. ഇന്നലെ രാത്രി 12 മണിക്കകം താമസക്കാരെല്ലാം ഫഌറ്റ് വിട്ട് പോകണമെന്നായിരുന്നു ഉത്തരവെങ്കിലും വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ജില്ല കളക്ടര്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

അതേസമയം, സാധനങ്ങള്‍ നീക്കുന്നതിന് ഫഌറ്റ് ഉടമകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സഹായം ഇന്നും തുടരും. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ ഫഌറ്റുകളിലും 20 വളണ്ടിയര്‍മാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷക്കായി പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്. ഫഌറ്റുടമകളുടെ പുനരധിവാസത്തിന് മരട് നഗരസഭയ്ക്ക് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു. ഒഴിപ്പിക്കലിനും സുരക്ഷ ഒരുക്കലിനുമായി തുക വിനിയോഗിക്കാം. മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നും അടിയന്തരമായി പരിഗണിക്കണമെന്നും നാഷണല്‍ ലോയേഴ്‌സ് ക്യാംപയിന്‍ സുപ്രിംകോടതിയില്‍ ഇന്ന് ആവശ്യപ്പെടും.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838