1470-490

മരടില്‍ കലിപ്പ് തീരാതെ സുപ്രീംകോടതി

ഫഌറ്റുകള്‍ പൊളിക്കുന്നതിന് ഒരു മണിക്കൂര്‍ പോലും സമയം അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. എല്ലാവരും കോടതിക്ക് പുറത്ത് പോകണം, പരമാവധി ക്ഷമിച്ചതാണ് ഇനി ക്ഷമിക്കാനാവില്ലെന്നും കോടതിയില്‍ ക്ഷുഭിതനായി അരുണ്‍ മിശ്ര. ഫഌറ്റ് പൊളിക്കുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറയുടെ ഹര്‍ജി പരിഗണിക്കവേ ആണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്.

ഡെല്‍ഹി: മരടിലെ ഫഌറ്റുടമകളോട് സര്‍ക്കാരിനുള്ള ദയ സുപ്രീംകോടതിക്കില്ല. പ്രശ്‌നത്തില്‍ കോടതി കടുംപിടുത്തത്തില്‍ തന്നെ. ഫഌറ്റുകള്‍ പൊളിക്കുന്നതിന് ഒരു മണിക്കൂര്‍ പോലും സമയം അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. എല്ലാവരും കോടതിക്ക് പുറത്ത് പോകണം, പരമാവധി ക്ഷമിച്ചതാണ് ഇനി ക്ഷമിക്കാനാവില്ലെന്നും കോടതിയില്‍ ക്ഷുഭിതനായി അരുണ്‍ മിശ്ര. ഫഌറ്റ് പൊളിക്കുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറയുടെ ഹര്‍ജി പരിഗണിക്കവേ ആണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്.

റിട്ട് ഹര്‍ജികള്‍ ഒന്നും കേള്‍ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. നിങ്ങള്‍ പുറത്ത് പോകണം. ഇക്കാര്യത്തില്‍ പരമാവധി ക്ഷമിച്ചതാണ്. ഇനി ക്ഷമിക്കാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതികരിച്ചു. ഈ കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ജസ്റ്റിസ് അരുണ്‍ കോടതിയില്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248