1470-490

കെഎസ്ആര്‍ടിസി പ്രതിസന്ധി- പരിഹാരം നീളും

1482 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട തെക്കന്‍ മേഖലയെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. നിയമാനുസൃതമായ കരാര്‍ നിയമനമാണ് പ്രതിസന്ധി മറികടക്കാന്‍ കോര്പ്പറേഷന് മുന്നിലുള്ള മാര്‍ഗം. ബദല്‍ മാര്‍ഗം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നയപരമായ തീരുമാനങ്ങള്‍ക്കും പരിമിതികളുണ്ട്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമം ഇനിയും നീളും. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്നായിരുന്നു സര്‍വീസുകള്‍ മുടങ്ങാന്‍ തുടങ്ങിയത്. സംസ്ഥാനമാകെ ഇന്ന് 1200ലധികം സര്‍വീസുകള്‍ മുടങ്ങി. അതേസമയം, പ്രതിസന്ധി മറികടക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ടെങ്കിലും കാര്യക്ഷമമായ പരിപാഹമായില്ല.
2320താത്കാലിക ഡ്രൈവര്‍മാരെയാണ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പിരിച്ചു വിട്ടത്. ഇതോടെ സംസ്ഥാനത്താകെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി. ഇന്നലെ എണ്ണൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത് . പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഇന്ന് 1200 ഓളം സര്‍വീസുകള്‍ മുടങ്ങുമെന്നാണ് കണക്കുകൂട്ടല്‍. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസ്സുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂര ബസ്സുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

ഇത് ഗ്രാമീണ മേഖലകളെ കാര്യമായി ബാധിക്കും. 1482 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട തെക്കന്‍ മേഖലയെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. നിയമാനുസൃതമായ കരാര്‍ നിയമനമാണ് പ്രതിസന്ധി മറികടക്കാന്‍ കോര്പ്പറേഷന് മുന്നിലുള്ള മാര്‍ഗം. ബദല്‍ മാര്‍ഗം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നയപരമായ തീരുമാനങ്ങള്‍ക്കും പരിമിതികളുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952