1470-490

പണംനല്‍കി….കോടിയേരിക്കല്ല

കണ്ണൂര്‍ വിമാനത്താളത്തിന്റെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് ദിനേശ് മേനോനെന്ന മുംബൈ വ്യവസായിയെ താന്‍ കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷിനും പരിചയപ്പെടുത്തിയതായി സിബിഐക്ക് മാണി സി കാപ്പന്‍ മൊഴി നല്‍കിയിരുന്നു.

കൊച്ചി: കോടിയേരിക്ക് പണം നല്‍കിയിട്ടില്ലെന്ന് വ്യവസായി ദിനേശ് മേനോന്‍. മാണി സി കാപ്പനാണ് താന്‍ പണം നല്‍കിയതെന്നും ദിനേശ് മേനോന്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താളത്തിന്റെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് ദിനേശ് മേനോനെന്ന മുംബൈ വ്യവസായിയെ താന്‍ കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷിനും പരിചയപ്പെടുത്തിയതായി സിബിഐക്ക് മാണി സി കാപ്പന്‍ മൊഴി നല്‍കിയിരുന്നു. 2013ല്‍ മാണി സി കാപ്പന്‍ നല്‍കിയ ഈ മൊഴി ഷിബു ബേബി ജോണാണ് പുറത്തുവിട്ടത്. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ ദിനേശ് മേനോന്‍ രംഗത്തെത്തിയിരിക്കുന്നത്.

താന്‍ പരിചയപ്പെടുത്തിയതിന് ശേഷം കോടിയേരിയുമായി വ്യവസായി പണമിടപാട് നടത്തിയതെന്നും മാണി സി കാപ്പന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, വ്യാജരേഖകളാണ് ഷിബു ബേബി ജോണ്‍ പുറത്തു വിട്ടിരിക്കുന്നതെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884