1470-490

പൂര്‍ണമായും സ്വതന്ത്രചിന്ത സാധ്യമല്ല-Writes C. Ravichandran

സ്വതന്ത്രമായി ചിന്തിക്കുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥമായി നാം പൊതുവേ മനസിലാക്കുന്നത്. എന്നാല്‍ പൂര്‍ണമായും സ്വതന്ത്രമായും സ്വതന്ത്രചിന്ത സാധ്യമാണോ. അല്ലെന്നതാണ് വാസ്തവം. മുന്‍വിധികളും ധാരണകളും നമ്മള്‍ പഠിച്ചതും മറന്നതും ഓര്‍ക്കുന്നതും എല്ലാം ചിന്തകളെ ബാധിക്കും.

പ്രൊഫ. സി.രവിചന്ദ്രന്‍

സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങള്‍ നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ എന്ന രീതിയിലുള്ള പ്രചാരണവും മതപ്രചാരകരുടെ ഭാഗത്തു നിന്നു വ്യാപകവുമാണ്. എന്നാല്‍ ശാസ്ത്രത്തെ ഉപയോഗിച്ച് സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിന്താരീതിയാണ് സ്വതന്ത്രചിന്ത.
സത്യത്തില്‍ എന്താണ് സ്വതന്ത്രചിന്ത. സ്വതന്ത്രമായി ചിന്തിക്കുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥമായി നാം പൊതുവേ മനസിലാക്കുന്നത്. എന്നാല്‍ പൂര്‍ണമായും സ്വതന്ത്രമായും സ്വതന്ത്രചിന്ത സാധ്യമാണോ. അല്ലെന്നതാണ് വാസ്തവം. മുന്‍വിധികളും ധാരണകളും നമ്മള്‍ പഠിച്ചതും മറന്നതും ഓര്‍ക്കുന്നതും എല്ലാം ചിന്തകളെ ബാധിക്കും. ഇതെല്ലാം സ്വതന്ത്രചിന്തയെയും ബാധിക്കും. നമ്മുടെ പക്ഷബാധം എല്ലാം നമ്മുടെ ചിന്തകളെ ബാധിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അങ്ങനെ വരുമ്പോള്‍ എന്താണ് സ്വതന്ത്രചിന്ത. വേണമെങ്കില്‍ ഒരു ശുദ്ധിവാദം എന്നു പറയാം. എന്നാല്‍ പൂര്‍ണമായും ശുദ്ധമായതോ നിഷ്പക്ഷമായതോ ആയ ചിന്ത എന്നു അര്‍ത്ഥവുമില്ല. ഇതിനു കാരണം നിഷ്പക്ഷം എന്ന ഒരുപക്ഷം ഇല്ല എന്നതു കൊ്ണ്ടാണ്. നിഷ്പക്ഷം എല്ലായ്‌പ്പോഴും സ്വന്തം പക്ഷം തന്നെയാണ്. ഇവിടെ യാണ് സ്വതന്ത്രചിന്തയുടെ കാതലിനെ തിരയേണ്ടത്.
സാധാരണ ഗതിയില്‍ ഒരു സമൂഹത്തെ സ്വാധീനിക്കുന്ന അല്ലെങ്കില്‍ ഭരിക്കുന്ന രാഷ്ട്രീയവും മതപരവും ജാതീയവും പ്രത്യയശാസ്ത്രപരവുമായ മുന്‍വിധികളും ധാരണകളും അന്ധവിശ്വാസങ്ങളും ഒഴിവാക്കി കൊണ്ട്, മനുഷ്യന്റെ പുരോഗതി, സമൂഹത്തിന്റെ മുന്നേറ്റം അതൊക്കെ നോക്കി കാണുന്ന വളരെ നാച്വറലിസ്റ്റാക്കിയിട്ടുള്ള ലോകവീക്ഷണമാണ് സ്വതന്ത്ര ചിന്ത എന്നതു കൊണ്ടു വിവക്ഷിക്കുന്നത്.  
പ്രകൃതി ശാസ്ത്രപരമായ സയന്‍സിന്റെ രീതി ശാസ്ത്രത്തോട് പൊരുത്തപ്പെടുന്ന ഒരു ലോകവീക്ഷണത്തെയാണ് സ്വതന്ത്ര ചിന്ത എന്നു പറയുന്നത്. കേരളത്തില്‍ സ്വതന്ത്ര ചിന്ത പ്രസ്ഥാനം യഥാര്‍ഥത്തില്‍ പിച്ചവച്ചു വരുന്നേയുള്ളൂ. കേരളത്തില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ധാരാളമായുണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ പുരോഗമന പരമെന്ന്  അവര്‍ അവകാശപ്പെടാറുണ്ട്. പക്ഷെ അത് യുക്തിസഹമായി അല്ലെങ്കില്‍ സയന്‍സിന്റെ രീതി ശാസ്ത്ര സംബന്ധമായി അവലോകനം നടത്തിയാല്‍ കമ്മ്യൂണിസം അങ്ങനെയുള്ള ഒരു പ്രസ്ഥാനമല്ലെന്നു കാണാന്‍ കഴിയും. രാഷ്ട്രീയ മുന്നേറ്റമാണ് യഥാര്‍ഥത്തില്‍ അതില്‍ പരമാവധി കാണാന്‍ സാധിക്കുന്നത്. മറ്റൊന്നുള്ളത് യുക്തിവാദ പ്രസ്ഥാനങ്ങളും ശാസ്ത്ര സാഹിത്യ പരിക്ഷത്തും ഒക്കെയാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തിയ പ്രസ്ഥാനങ്ങളാണ് ഇവയെല്ലാം. സയന്‍സിന്റെ നേട്ടം ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് പ്രസ്തുത പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇത്രയൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കേരള സമൂഹത്തിനു നഷ്ടപ്പെട്ടത് മറ്റൊന്നാണ്. സയന്‍സിന്റെ നേട്ടങ്ങള്‍ മുഴുവന്‍ സ്വന്തമാക്കി കൊണ്ടിരിക്കുമ്പോഴും ശാസ്ത്ര അവബോധം പാടെ അവഗണിക്കുന്ന തരത്തില്‍ കേരള പിന്നോട്ടു പോകുന്ന സമൂഹമായി മാറിയിട്ടുണ്ട്. ഇന്ത്യ പോലും ഇങ്ങനെ മാറിയിട്ടില്ല. ഇതു വളരെ പിന്തിരിപ്പന്‍ ചിന്താ രീതിയാണ്. നമ്മുടെ മ്‌സ്തിഷ്‌കം ചിന്തിക്കേണ്ടത് പരമ്പരാഗത ചിന്താ ശൈലിയിലാണ് എന്ന ഒരു ധാരണ അല്ലെങ്കില്‍ ചിന്താപരമായ അടിമത്തം കേരളീയര്‍ക്കുണ്ട്. സയന്‍സ് ആവശ്യപ്പെടുന്നത് പലപ്പോഴും മാറാനുള്ള ഒരു മനോഭാവമാണ്. എങ്ങനെ മാറാം. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാറാം. തെളിവുകളാണ് ഏതൊരു പ്രശ്‌നത്തിന്റെയും വിധി നിര്‍ണയിക്കുന്നത്. തെളിവുകള്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നുവെന്നാണ് നോക്കേണ്ടത്. തെളിവുകള്‍ നയിക്കുന്നിടത്തേക്ക് നാം ഒഴുകിയെത്തണമെന്നുള്ളതാണ് സയന്‍സ് മുന്നോട്ടു വയ്ക്കുന്നത്. അങ്ങനെ ഒഴുകിയെത്തിയില്ലെങ്കില്‍ പിന്നെ സയന്‍സില്ല.
നിങ്ങള്‍ക്കാവശ്യമുള്ള കാര്യത്തിനു വേണ്ടി തെളിവുകള്‍ സമാഹരിക്കുകയും നിര്‍മിക്കുകയും ചെയ്യുകയെന്ന പ്രവൃത്തിയല്ല. തെളിവിനെ ആധാരമാക്കി ഈ ലോകത്തെ കുറിച്ച് ചിന്തിക്കാനും അതിനെ അഭിസംബോധന ചെയ്യാനുമുള്ള ശ്രമമാണ് സ്വാതന്ത്ര ചിന്ത . അങ്ങനെയുള്ള പ്രസ്ഥാനം വളരെ അപൂര്‍വം എന്നേ പറയാനുള്ളൂ. അങ്ങനെയുള്ള പ്രസ്ഥാനമാണ് എസ്സന്‍സ്. എസ്സന്‍സ് ഗ്ലോബല്‍ ഓണ്‍ലൈന്‍ കൂട്ടായ്മ. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളിലായി എസ്സന്‍സ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഒരുപക്ഷെ കഴിഞ്ഞ ഒരു പത്തിരുപത് വര്‍ഷം കൊണ്ട്  കൂട്ടായ്മയ്ക്ക് നേടാനുള്ള നേട്ടങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍, രണ്ടു മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് എസ്സന്‍സ് നേടിയിട്ടുണ്ടെന്നുള്ളത്  വ്യക്തമാണ്. നൂറു കണക്കിന് സെമിനാറുകള്‍, ഇന്‍ട്രാക്ഷന്‍സ്, സാമൂഹ്യപരമായും ഭൗതികമായും ഈ സമൂഹത്തെ പുതുക്കി പണിയാനുള്ള ഒരു ദൗത്യമാണ് അവരേറ്റെടുത്തത്. എസ്സന്‍സ് ഗ്ലോബലിന്റെ രണ്ടാമത്തെ വാര്‍ഷിക സമ്മേളനമാണ്. സ്വപ്നനഗരിയില്‍ ഒക്‌റ്റോബര്‍ ആറിന്  കോഴിക്കോട് നടക്കുന്നത്. ഈ സമ്മേളനത്തിന്റെ ഒരു പ്രത്യേകതയെന്തെന്നാല്‍, സാധാരണ ഗതിയില്‍ സ്വതന്ത്ര ചിന്തകരായിട്ടുള്ള വ്യക്തികളെ നമ്മുടെ സമൂഹത്തിന് പുറത്ത്  കാണാറില്ല. അവര്‍ക്കൊരു വിസിബിലിറ്റിയില്ല. കാരണം ഏറ്റവും സ്വതന്ത്ര ചിന്താ വിരുദ്ധ പ്രസ്ഥാനമെന്നു പറയുന്നത് മതമാണ്. മതം അതിനെ ധിക്കരിക്കുന്നയാളുകളെ ഒരുതരത്തിലും വച്ചു പൊറുപ്പിക്കില്ല. മതപരം അത് ഒരു അടുക്കളയില്‍ നിന്നാണ്, നമ്മുടെ വീട്ടിലും അവിടെ നിന്നും തുടങ്ങുന്ന ഒരു പ്രതിരോധമാണ്. നിങ്ങള് പഠിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ വരെ ചെല്ലുമ്പോള്‍ ഈ മതം നിങ്ങളുമായി സംഘര്‍ഷത്തിലാണ്.  മതപരമായി നീങ്ങുന്ന മതാധിഷ്ഠിതമായ സമൂഹമാണ് നമ്മുക്കുള്ളത്. നമ്മള്‍ അങ്ങനെയെല്ല എന്നൊക്കെ നടിക്കുമെങ്കിലും. അതല്ല സത്യം, കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലും ശ്വസിക്കുന്ന വായുവിലും മതം വ്യാപിക്കുന്നു, പഠിക്കുന്ന പുസ്തകത്തിലും അത് വ്യാപിക്കുന്നു. അവിടെ മതം എന്നു പറയുന്നത് കേവലം ഓര്‍ഗനൈസ്ഡ് റിലീജിയന്‍ മാത്രമല്ല, ഒരുപിടി ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല, മതത്തിന്റെ അടിസ്ഥാന സോഫ്റ്റ്വെയറായിട്ടുള്ള മതപരത, അതായത് റിലീജിയോസിറ്റി എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. എന്താണ് റിലീജിയോസിറ്റി. തെളിവില്ല, യുക്തിരഹിതമാണ്, വേണ്ടത്ര അന്വേഷണങ്ങളില്ല, സമാഹരിക്കുന്ന ജ്ഞാനം എന്ന അറിവ് പൊതുസമൂഹത്തിന് ചേര്‍ന്നതല്ല. തെളിവില്ലാതെയും യുക്തിരഹിതമായും ശേഖരിക്കുന്ന ജ്ഞാനമാണ് പലപ്പോഴും മനുഷ്യരാശിയുടെ തന്നെ മുന്നേറ്റത്തെ ബാധിക്കുന്നത്. ഇത്തരം തെളിവു രഹിത വിശ്വാസങ്ങള്‍ക്കെതിരേയുള്ള ഒരു പോരാട്ടമാണ് എസ്സന്‍സ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. അപ്പോള്‍ തെളിവില്ലാതെ കാര്യങ്ങള്‍ സ്വീകരിക്കുകയെന്നതാണ് റിലീജോയിസിറ്റി എന്ന മനോഭാവത്തിന്റെ അടിസ്ഥാനം. ആ ചിന്താരീതിയാണ് നമ്മള്‍ ചോദ്യം ചെയ്യുന്നത്. തെളിവുകള്‍ നയിക്കട്ടെ എന്ന മുദ്രാവാക്യം എസ്സന്‍സ് മുന്നോട്ട് വയ്ക്കുന്നത് തെളിവുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനു തന്നെയാണ് തെളിവുകള്‍ നശിക്കട്ടെ, അല്ലെങ്കില്‍ തെളിവുകള്‍ക്കുപരിയായി പലതുമുണ്ട് അല്ലെങ്കില്‍ യുക്തിക്കുപരിയായി പലതുമുണ്ട് എന്നൊക്കെ സങ്കല്പിക്കുന്ന ഒരു സമൂഹത്തിലാണ് ഈ വിഭാവന. കഴിഞ്ഞ തവണ എസ്സന്‍സ് ഗ്ലോബലിന്റെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നപ്പോള്‍ ഏകദേശം 3000 പേരത്തിലധികം പേരാണ് പങ്കെടുത്തത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അശാസ്ത്രീയകള്‍ക്കും പ്രത്യയശാസ്ത്ര ധാര്‍ഷ്ട്യങ്ങള്‍ക്കുമെതിരേയുള്ള പ്രചരണം വളരെ പ്രയാസകരമായിട്ടുള്ളതാണ്. ജോലി ചെയ്യുമ്പോള്‍ ആരുടെയും പിന്തുണയുണ്ടാകില്ല , സ്വന്തം വീട്ടില്‍ നിന്നും പിന്തുണയുണ്ടാകില്ല, ജോലി സ്ഥലത്ത് പിന്തുണയുണ്ടാകില്ല,  സാമ്പത്തിക നഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്, കച്ചവടം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, പലരുടെയും പഴികേള്‍ക്കാന്‍ സാധ്യതയുണ്ട്. എങ്കിലും ഇത്  പലപ്പോഴും തോല്‍ക്കുമെന്നുറപ്പുള്ള പോരാട്ടമായിരിക്കും. തോല്‍ക്കുമെന്നുറപ്പുള്ള പോരാട്ടത്തിലും പോരാളികളെ ആവശ്യമുണ്ടെന്നുള്ള തണുത്ത സത്യം നമ്മള്‍ മനസിലാക്കണം. അത് എസ്സന്‍സ് പോലെയുള്ള  പ്രസ്ഥാനത്തെ നയിക്കുന്നു. എസ്സന്‍സ് ഒരു പുതിയ ചൈതന്യം, കേരളത്തിലെ സ്വതന്ത്ര ചിന്ത പ്രവര്‍ത്തകരുടെ ഇടയില്‍ വാരിവിതറിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതു കൊണ്ട് തന്നെ 2019ലെ പരിപാടി കോഴിക്കോട് നടക്കുമ്പോള്‍ ആറായിരത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. രണ്ടായിരത്തോളം ആളുകളാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. സ്വന്തംനിലയില്‍ രജിസ്‌ട്രേഷന്‍ ഫീസ് മുടക്കി സമ്മേളനത്തിന് എത്തുന്നു. കേരളത്തെ കുറിച്ച് വലിയൊരു പ്രത്യാശയ്ക്ക് വഴിവയ്ക്കുന്നു. ലോകമെമ്പാടുമുള്ള സ്വതന്ത്രരായിട്ടുള്ള മനുഷ്യന്‍ പങ്കെടുക്കുന്നു. കേരളം ഇന്ത്യയ്‌ക്കൊരു മാതൃകയാണ്. എന്റെ അറിവില്‍ കേരളത്തിലാണ് ഇത്രയും വിപുലമായി പരിപാടി നടക്കുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ തലേദിവസം തന്നെ തുടങ്ങും. രാവിലെ ഒന്‍പതിനു തന്നെ തുടങ്ങുന്ന പ്രഭാഷണത്തില്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ഉള്ള പ്രഭാഷകരാണ് പങ്കെടുക്കുന്നത്. ഒരു പ്രഭാഷകന്‍ 20 മിനുറ്റ് പ്രഭാഷണം നടത്തും. പരിപാടിയുടെ മറ്റൊരു പ്രത്യേകതയാണ് അല്‍മെഡ് എന്ന പരിപാടി. ആയുര്‍വേദം, സിദ്ധ, ഹോമിയോപ്പതി, യുനാനി തുടങ്ങിയ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ ശാസ്ത്രീയത ചര്‍ച്ച ചെയ്യുന്ന പരിപാടിയാണ് അല്‍മെഡ്. പൊതുജനങ്ങള്‍ക്കുള്ള ചോദ്യോത്തര പരിപാടിയാണിത്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സയന്‍സ് അതിന്റെ വേഗത്തിന്റെ പാരമ്യത്തിലാണ്. സയന്‍സിന്റെ നേട്ടങ്ങള്‍ അതിവേഗമാണ് സമൂഹത്തിന്റെ അടിത്തട്ടില്‍ വരെയെത്തുന്നത്. എന്നാല്‍ ആചാരങ്ങളിലൂടെ വളര്‍ന്ന സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അണ്‍ സയന്റിഫിക് വിജ്ഞാനങ്ങള്‍ സമൂഹത്തെ വല്ലാതെ പുറകോട്ടു നയിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുക കൂടിയാണ് ലിറ്റ്മസ് പോലുള്ള പരിപാടികളുടെ ലക്ഷ്യം. സയന്‍സിന്റെ വളര്‍ച്ചയുടെ പൂര്‍ണ ഗുണവും അറിവും കേരളീയ സമൂഹത്തില്‍ വേരോടാന്‍ നമ്മുടെ ചിന്തകളെ സ്വതന്ത്രമാക്കേണ്ടതുണ്ട്. ചിന്തകളെ തെളിവുകള്‍ക്കു പുറകേ വിടുക. അപ്പോള്‍ തെളിവുകള്‍ നമ്മെ നയിക്കും, സമൂഹത്തെയും ഒപ്പം ജീവിതത്തെയും.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202