1470-490

വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു, നഗരസഭാ യോഗം തുടരുന്നു

സെപ്തംബര്‍ 29 മുതല്‍ ഫ്ളാറ്റിലെ താമസക്കാരെ ഒഴിപ്പിച്ച് തുടങ്ങും. ഒക്ടോബര്‍ 3 വരെ ഒഴിപ്പിക്കല്‍ നടപടി തുടരും. തുടര്‍ന്ന് ഒക്ടോബര്‍ 11ന് ഫ്ളാറ്റ് പൊളിക്കും. 90 ദിവസത്തിനുള്ളില്‍ ഫ്ളാറ്റ് പൊളിച്ച് നീക്കും. 138 ദിവസത്തെ കര്‍മ പദ്ധതിയാണ് ഇതിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി: മരടില്‍ പ്രതിഷേധം തുടരുന്നു. സുപ്രിംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും വിച്ഛേദിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടിയാണ് കെഎസ്ഇബി അധികൃതരെത്തി മരട് ഫ്ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് ജല അതോറിറ്റി എത്തി ഇവിടേക്കുള്ള ജലവിതരണവും വിച്ഛേദിച്ചു.

സെപതംബര്‍ 29 മുതല്‍ ഫ്ളാറ്റിലെ താമസക്കാരെ ഒഴിപ്പിച്ച് തുടങ്ങും. ഒക്ടോബര്‍ 3 വരെ ഒഴിപ്പിക്കല്‍ നടപടി തുടരും. തുടര്‍ന്ന് ഒക്ടോബര്‍ 11ന് ഫ്ളാറ്റ് പൊളിക്കും. 90 ദിവസത്തിനുള്ളില്‍ ഫ്ളാറ്റ് പൊളിച്ച് നീക്കും. 138 ദിവസത്തെ കര്‍മ പദ്ധതിയാണ് ഇതിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള സമഗ്രമായ കര്‍മപദ്ധതി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇന്നുതന്നെ സമര്‍പ്പിച്ചേക്കും.

കേസ് നാളെ പരിഗണിക്കാനിരിക്കെ ചീഫ് സെക്രട്ടറി ടോം ജോസ് ഡല്‍ഹിയിലെത്തി. കേരളത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച എത്ര കെട്ടിടങ്ങളുണ്ട് തുടങ്ങിയ കോടതിയുടെ ചോദ്യങ്ങളും സര്‍ക്കാരിന് മുന്നിലുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127