1470-490

യുക്തിവാദി സംഘം മുതല്‍ എസന്‍സ് ഗ്ലോബല്‍ വരെ

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) ല്‍ പറയുന്ന ശാസ്ത്രബോധവും അന്വേഷണ ത്വരയും പൗരന്മാരില്‍ വളര്‍ത്തുക എന്ന കടമയാണു കേരളാ യുക്തിവാദി സംഘം നിറവേറ്റിയിരുന്നത്. ഇതിനിടെ ഒട്ടനേകം അന്ധവിശ്വാസങ്ങളുടെ ചുരുളഴിക്കുവാന്‍ സംഘത്തിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ടു. അതില്‍ പ്രധാനപ്പെട്ടതാണു ശബരിമലയിലെ പൊന്നമ്പലമേട്ടിലെ ‘ദിവ്യജ്യോതി’ മനുഷ്യര്‍ കത്തിക്കുന്നതാണ് എന്ന സത്യം പുറത്തു കൊണ്ടു വന്നത്. ദിവ്യാത്ഭുത അനാവരണ പരിപാടികളിലൂടെ ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ തുറന്നുകാണിക്കാന്‍ യുക്തിവാദിസംഘത്തിനു കഴിഞ്ഞു.

ശ്രീലേഖ ചന്ദ്ര ശേഖര്‍

തൃശൂര്‍: 1911 നവംബര്‍ 11നു കൊച്ചി സംസ്ഥാനത്ത് രാമവര്‍മ്മ തമ്പാന്‍ പ്രസിഡന്റും എം.സി.ജോസഫ് സെക്രട്ടറിയും, പനമ്പിള്ളി ഗോവിന്ദമേനോന്‍ ഖജാന്‍ജിയുമായി തുടങ്ങിയതാണ് കേരളത്തിലെ നാസ്തികരുടെ സംഘടന. യുക്തിവാദി സംഘം എന്ന പേരിലായിരുന്നു സംഘടന. യുക്തിവാദി’ എന്ന മാസികയും തുടങ്ങി. എന്നാല്‍ അധികകാലം ഈ സംഘടന നിലനിന്നില്ല. എങ്കിലും ഐക്യകേരളം രൂപപ്പെടുന്നതിനു മുന്‍പ് തന്നെ കേരളത്തില്‍ പലയിടങ്ങളിലും യുക്തിവാദി സമ്മേളനങ്ങള്‍ നടന്നിരുന്നു.

1930കളുടെ അവസാനത്തില്‍ കമ്മ്യൂണിസ്റ്റു-സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങളിലേക്കു കടന്നു വന്ന അംഗങ്ങളില്‍ ഭൂരിപക്ഷവും യുക്തിവാദ മനോഭാവമുള്ളവരായിരുന്നെങ്കിലും ഒരു യുക്തിവാദപ്രസ്ഥാനം രൂപം കൊള്ളുകയുണ്ടായില്ല. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞ കാലഘട്ടങ്ങളില്‍ ചിലയിടത്തു ജാതിക്കെതിരായ സംഘടനകളും, യുക്തിവാദസംഘടനകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഒന്നാണു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയായിരുന്ന എച്ച്. കൃഷ്ണയ്യര്‍ പ്രസിഡന്റും, എം.പ്രഭ സെക്രട്ടറിയും, സി. കേശവന്‍, കെ. ദാമോദരന്‍, ചൊവ്വര പരമേശ്വരന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സംഘം. 1949 ല്‍ അതിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വെച്ചു എം.സി.ജോസഫ്, സഹോദരന്‍ അയ്യപ്പന്‍, എസ്. രാമനാഥന്‍, ബാഹുലേയന്‍ മുതലായവരെ പങ്കെടുപ്പിച്ചു കൊണ്ടു ഒരു സമ്മേളനം നടത്തിയതു ജനശ്രദ്ധ പിടിച്ചു പറ്റി.
സംഘടനക്കു ബൗദ്ധികമായും സംഘടനാപരമായും വലിയ സംഭാവന നല്‍കിയ വ്യക്തിയാണു അന്തരിച്ച ജോസഫ് ഇടമറുക്. മേല്‍പ്പറഞ്ഞ കാലഘട്ടത്തില്‍ അദ്ദേഹം തൊടുപുഴ കേന്ദ്രീകരിച്ചു യുക്തിവാദി സമ്മേളനങ്ങള്‍ നത്തിയിരുന്നു. 1965 സെപ്റ്റംബറില്‍ കോഴിക്കോട് വീറ്റ് ഹൗസില്‍ ബി.കെ.വെങ്ങാലിലും, തെരുവത്തു രാമനും ഒരു പത്രപ്രസ്താവന വഴി യുക്തിവാദികളുടെ ഒരു യോഗം വിളിച്ചു കൂട്ടി. കെ.കെ.പണിക്കരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആ യോഗത്തില്‍ വെച്ച് അദ്ദേഹം പ്രസിഡന്റും, ബി.കെ. വെങ്ങാലില്‍ സിക്രട്ടറിയും, യു.കലാനാഥന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി 15 പേരടങ്ങുന്ന ആദ്യത്തെ ജില്ലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.1966 ആഗസ്റ്റില്‍ തിരുവനന്തപുരം ജില്ലയില്‍ പവനന്‍, പി.എസ്. രാമന്‍കുട്ടി, മാത്യു എം.കുഴിവേലി, പെരുമ്പടവം ശ്രീധരന്‍, തോമസ് വര്‍ഗ്ഗീസ്, പി.എം. പിള്ള എന്നിവരുടെ നെതൃത്വത്തില്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങി.

1962 മുതല്‍ എ.വി.ജോസിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ വെച്ചു വര്‍ഷം തോറും യുക്തിവാദ സുഹൃദ് സമ്മേളനങ്ങള്‍ നടത്തിപ്പോന്നിരുന്നു. അക്കാലത്തു ജോസഫ് ഇടമറുകിന്റെ ശ്രമഫലമായി കോട്ടയത്തും പ്രസ്ഥാനം ശക്തിയാര്‍ജിച്ചു.

1966 ല്‍ പവനന്‍ പ്രസിഡന്റായും, പി.എസ്.രാമന്‍കുട്ടി സെക്രട്ടറിയായും, തോമസ് വര്‍ഗ്ഗീസ് ജോയിന്റ് സെക്രട്ടറിയായും തിരുവനന്തപുരം കമ്മിറ്റി നിലവില്‍ വന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) ല്‍ പറയുന്ന ശാസ്ത്രബോധവും അന്വേഷണ ത്വരയും പൗരന്മാരില്‍ വളര്‍ത്തുക എന്ന കടമയാണു കേരളാ യുക്തിവാദി സംഘം നിറവേറ്റിയിരുന്നത്. ഇതിനിടെ ഒട്ടനേകം അന്ധവിശ്വാസങ്ങളുടെ ചുരുളഴിക്കുവാന്‍ സംഘത്തിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ടു. അതില്‍ പ്രധാനപ്പെട്ടതാണു ശബരിമലയിലെ പൊന്നമ്പലമേട്ടിലെ ‘ദിവ്യജ്യോതി’ മനുഷ്യര്‍ കത്തിക്കുന്നതാണ് എന്ന സത്യം പുറത്തു കൊണ്ടു വന്നത്. ദിവ്യാത്ഭുത അനാവരണ പരിപാടികളിലൂടെ ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ തുറന്നുകാണിക്കാന്‍ യുക്തിവാദിസംഘത്തിനു കഴിഞ്ഞു.
ഏറ്റവും ഒടുവില്‍ 1967ല്‍ ഡിസംബര്‍ 24ന് തൃശൂര്‍ റീജ്യനല്‍ തീയറ്ററിലാണ് കേരള യുക്തിവാദി സംഘം രൂപീകരിച്ചത്. എം.സി. ജോസഫായിരുന്നു പ്രസിഡന്റ്. വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. കെ.എ. സുബ്രമണ്യം ജനറല്‍ സെക്രട്ടറിയും കെ.വി. ജോസ് പി.എസ്. രാമന്‍കുട്ടി എന്നിവരായിരുന്നു ജോയ്ന്റ് സെക്രട്ടറിമാര്‍.
തുടര്‍ന്ന് യു. കലാനാഥന്‍ മാഷിലൂടെ അറിയപ്പെട്ടിരുന്ന സംഘടന ഒട്ടും ജനകീയമല്ലായിരുന്നുവെന്നു തന്നെ വേണം കരുതാന്‍. സിപിഎമ്മിന്റെ ഒരു ബിടീമെന്ന ചീത്തപ്പേരും കലാനാഥന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്കു കേള്‍ക്കേണ്ടി വന്നിരുന്നു. സിപിഎമ്മിലും ഇടതു സംഘടനകളിലുമുള്ളവരായിരുന്നു ഈ കൂട്ടത്തില്‍ ഏറെയും എന്നുള്ളതിനാലായിരുന്നു ഇത്.

സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ രൂപം കൊണ്ട നാസ്തികരുടെ കൂട്ടായ്മയാണ് എസന്‍സ്.
ശാസ്ത്രപ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകര്‍, എഴുത്തുകാര്‍, ചിന്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബര്‍ കൂട്ടായ്മയായാണ് esSENSE  രൂപീകരിക്കപ്പെടുന്നത്. വെറും മതവിമര്‍ശനമെന്ന രീതിയില്‍ നിന്നും മാറി സമൂഹത്തില്‍ നിലനില്‍ക്കുന്ന ശാസ്ത്രീയവും സാമൂഹികവുമായ അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതിയത് എസന്‍സിന്റെ നേതൃത്വത്തിലായിരുന്നു. അതില്‍ പ്രധാനമായി ചൂണ്ടിക്കാട്ടേണ്ട ഒന്നായിരുന്നു ആരോഗ്യ രംഗത്തെ അന്ധവിശ്വാസങ്ങള്‍. ആയൂര്‍വേദം, ഹോമിയോ തുടങ്ങിയ ചികിത്സാരീതികളിലെ അശാസ്ത്രീയത തെളിവുകള്‍ നിരത്തി പ്രചരിപ്പിക്കാന്‍ എസന്‍സിനു സാധിച്ചു. സി. രവിചന്ദ്രനൊപ്പം ഡോ. അഗസ്റ്റസ് മോറിസ്, വൈശാഖന്‍ തമ്പി, കൃഷ്ണപ്രസാദ് എന്നിവരുടെ പ്രഭാഷണങ്ങളിലൂടെയാണ് ഇത്തരം വിഷയങ്ങള്‍ ജനം കൂടുതല്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത്.
രണ്ടായിരത്തില്‍പരം അംഗസംഖ്യയുളള ‘നാസ്തികനായ ദൈവം’ ഫേസ്ബുക്ക് സീക്രട്ട് ഗ്രൂപ്പിലാണ് esSENSE എന്ന ആശയം 2016 ഓഗസ്റ്റില്‍ രൂപം കൊള്ളുന്നത്.  ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ആണ് ഈ ആശയം നിര്‍ദ്ദേശിക്കുന്നതും പ്രസ്തുത പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസ്സെന്‍സ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം ‘നാസ്തികനായ ദൈവം’ ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.
കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ esSENSE മൂവ്മെന്റ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും നിലവില്‍ എസന്‍സിന്  യൂണിറ്റുകളുണ്ട്.  എല്ലാ യൂണിറ്റുകളും  സെമിനാറുകള്‍ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നില്‍ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്.Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884