1470-490

പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ

പള്ളിയുടെ ഭരണനിയന്ത്രണം ഓര്‍ത്തഡോക്സ് സഭയക്ക് വിട്ടുനല്‍കികൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെത്തി. പള്ളിയില്‍ സംഘര്‍ഷാവസ്ഥ. പള്ളിയും പരിസരവും കനത്ത പൊലീസ് കാവലിലാണ്. ബലം പ്രയോഗിക്കില്ലെന്നു പോലീസ്. 

കോട്ടയം: പിറവം സെന്റ് മേരീസ് വലിയ പള്ളിയുടെ ഭരണനിയന്ത്രണം ഓര്‍ത്തഡോക്സ് സഭയക്ക് വിട്ടുനല്‍കികൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെത്തി. പള്ളിയില്‍ സംഘര്‍ഷാവസ്ഥ.
പള്ളിയും പരിസരവും കനത്ത പൊലീസ് കാവലിലാണ്. ബലം പ്രയോഗിക്കില്ലെന്നു പോലീസ്.  യാക്കോബായ വിശ്വാസികള്‍ നിലവില്‍ പള്ളിക്കുള്ളില്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

അതേസമയം, തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് യാക്കോബായ സഭാംഗങ്ങള്‍ സംഘടിച്ചു നില്‍ക്കുകയാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്ക് പ്രധാന ഗേറ്റിനുള്ളില്‍ പ്രവേശിക്കാനായില്ല.

അതേസമയം സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെയും മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തില്‍ യാക്കോബായ സഭാംഗങ്ങള്‍ പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പള്ളി വിട്ടുനല്‍കില്ലായെന്ന നിലപാടിലാണ് യാക്കോബായ സഭ. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ പള്ളിയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768