1470-490

ലിറ്റ്മസ്-വിജ്ഞാന കുതുകികളുടെ മഹോത്സവം

എസന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലായി നിരവധി പ്രഭാഷണ പരിപാടികള്‍ നടക്കുന്നുണ്ട്. കേവല മതവിമര്‍ശനവും ഫെമിനിസത്തിലും അന്ധമായ ഇടതു ബോധത്തിലുമൊതുങ്ങാതെ ലോകത്തിലെ വിവിധ വിഷയങ്ങളിലുള്ള അനന്ത സാധ്യതകളെ സമൂഹത്തിനു മുന്നില്‍ തുറക്കുകയെന്ന പ്രത്യേകതയാണ് എസന്‍സിന്റെ പരിപാടികളിലെല്ലാം

ശ്രീലേഖ ചന്ദ്ര ശേഖര്‍

തൃശൂര്‍: കേരളത്തിലെ നാസ്തികരുടെ കൂട്ടായ്മയായ എസന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ പ്രഭാഷണ പരമ്പരയാണ് ലിറ്റ്മസ്. 2018ല്‍ തിരുവനന്തരത്തു നടന്ന പരിപാടിയിലുണ്ടായ വന്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ലിറ്റ്മസ് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിജ്ഞാന കുതുകികളുടെ ഉത്സവം എന്നു പറയാവുന്ന നിലയില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായി മാറുകയാണ് ലിറ്റ്മസ്.
എസന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലായി നിരവധി പ്രഭാഷണ പരിപാടികള്‍ നടക്കുന്നുണ്ട്. കേവല മതവിമര്‍ശനവും ഫെമിനിസത്തിലും അന്ധമായ ഇടതു ബോധത്തിലുമൊതുങ്ങാതെ ലോകത്തിലെ വിവിധ വിഷയങ്ങളിലുള്ള അനന്ത സാധ്യതകളെ സമൂഹത്തിനു മുന്നില്‍ തുറക്കുകയെന്ന പ്രത്യേകതയാണ് എസന്‍സിന്റെ പരിപാടികളിലെല്ലാം. ആരോഗ്യ രംഗത്ത് പൊതുവേ പ്രചരിപ്പിക്കുന്ന വാട്‌സ് വിജ്ഞാനങ്ങളെ പൊളിച്ചടുക്കിക്കൊണ്ട് ഡോക്റ്റര്‍ കൂടിയായ അഗസ്റ്റസ് മോറിസ് നടത്തിയ ഇടപെടലുകളും എസന്‍സിനെ ഏറെ ശ്രദ്ധേയമാകാന്‍ സാധിച്ചു. ആനകളുടെ പരിണാമ കാലം മുതലുള്ള ചരിത്രം അനാവരണം ചെയ്ത് അദ്ദേഹം ചെയ്ത റോഡിലെ കരി എന്ന പ്രഭാഷണം ആരുടെയും കണ്ണു തുറപ്പിക്കുന്ന ഒന്നായിരുന്നു. ആയുര്‍വേദത്തിന്റെയും ഹോമിയോപ്പതിയുടെയും അശാസ്ത്രീയത തുറന്നു കാട്ടിക്കൊണ്ടാണണ് കൃഷ്ണപ്രസാദ് എസന്‍സിന്റെ പ്രഭാഷകരില്‍ ശ്രദ്ധേയനായത്. ഇത്തരത്തില്‍ സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ നടത്തുന്ന ചിന്താപരമായ ഇടപടെലാണ് എസന്‍സ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ഇടപെടലുകളുടെ വിശാലമായ പ്ലാറ്റ്‌ഫോമാണ് എസന്‍സ്-19.

ഒക്ടോബര്‍ ആറിന് കോഴിക്കോട് സ്വപ്‌നനഗരിയിലാണ് ഈ വര്‍ഷത്തെ ലിറ്റ്മസ് നടക്കുന്നത്. പതിനായിരത്തോളം ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള എസി ഇന്‍ഡോര്‍  ഹാളായ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആണ് ഇത്  സംഘടിപ്പിക്കുന്നത് . ഒക്ടോബര്‍ 6ന് അന്തര്‍ദേശീയ സെമിനാറും  7, 8 തീയതികളില്‍ വിനോദയാത്രയുമായാണ് പരിപാടി. ലിറ്റ്മസ് 19 ന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുരോഗമിക്കയാണ്.  രജിസ്ട്രേഷന് ഫീസ്-300 രൂപ (ഭക്ഷണച്ചെലവ് ഉള്‍പ്പെടെ). രജിസ്ട്രേഷന് 2019 ഒക്ടോബര് 5 വൈകിട്ട് 6.30 ന് അവസാനിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താന്‍ സാധിക്കാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും. വിനോദയാത്രക്കുള്ള രജിസ്ട്രേഷന്‍ ഇപ്പോള്‍ പൂര്‍ത്തിയായി.
യു.കെ-അയര്‍ലന്‍ഡ്, യു.എ.ഇ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ബാംഗ്ലൂര്, ചൈന്നൈ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ 31 പ്രഭാഷകരാണ് ഇക്കുറി ലിറ്റ്മസില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.


Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651