1470-490

കോപ്പികോ റിസോര്‍ട്ടും പൊളിക്കും

സംസ്ഥാനത്തെ എല്ലാ തീരദേശ നിയമലംഘനങ്ങളും അറിയിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.   വേമ്പനാട് കായല്‍തീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി. 

ആലപ്പുഴ: വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന കാപ്പികോ റിസോര്‍ട്ടും പൊളിക്കുന്നു. സംസ്ഥാനത്തെ എല്ലാ തീരദേശ നിയമലംഘനങ്ങളും അറിയിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.   വേമ്പനാട് കായല്‍തീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി. റിസോര്‍ട്ട് പൊളിക്കല്‍ സംബന്ധിച്ച് പാണാവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.
ഇതിന്റെ പശ്ചാത്തലത്തിലാണ് കാപ്പികോ റിസോര്‍ട്ടിനെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ആലപ്പുഴ സബ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

കാപ്പികോ റിസോര്‍ട്ട് പൊളിക്കാന്‍ 2013 ലാണ് ഹൈക്കോടതി ഉത്തരവിടുന്നത്. ഇതിനെതിരെ 2014 ഓഗസ്റ്റില്‍ സുപ്രിംകോടതി നല്‍കിയ താത്കാലിക സ്റ്റേ നീക്കാന്‍ ഇതുവരെ നടപടിയെടുത്തിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാരും റിസോര്‍ട്ട് ഉടമകളും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കാപ്പികോ റിസോര്‍ട്ടിനെതിരെ നടപടി ശക്തമാക്കുന്നത്. ഇതിനോടനുബന്ധിച്ച് നിലവിലെ ഉത്തരവ് നീക്കാന്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ ഇടക്കാല ഹര്‍ജി നല്‍കും. ഡിസംബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952