1470-490

AL-MED 2019- ആരോഗ്യ അന്ധവിശ്വാസങ്ങളുടെ പൊളിച്ചെഴുത്ത്

ബദല്‍ ചികിത്സാ മാര്‍ഗങ്ങളെ പൊളിച്ചെഴുതുന്ന അല്‍മെഡ് പൊതുജന സമ്പര്‍ക്ക ചോദ്യോത്തര പരിപാടിയാണ്. ആയുവേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ബദല്‍ ചികിത്സ മാര്‍ഗ്ഗങ്ങള്‍ എത്രമാത്രം ശാസ്ത്രീയമാണ് എന്നതാണ് ഇതിന്റെ  കേന്ദ്രപ്രമേയം. എസ്സെന്‍സ് പാനലിസ്റ്റുകളുമായി ഈ വിഷയത്തില്‍ സദസ്സിന് നേരിട്ട് സംവദിക്കാം. ഏറ്റവും മികച്ച മൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. ഒന്നാംസമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം 1000രൂപ. സമ്മാനവിജയികളെ അല്‍മെഡ് പാനലും മോഡറേറ്ററും ചേര്‍ന്ന് തിരഞ്ഞെടുക്കും.

ശ്രീലേഖ ചന്ദ്ര ശേഖര്‍

തൃശൂര്‍: എസന്‍സ് ഗ്ലോബല്‍ ഒക്ടോബര്‍ ആറിന് കോഴിക്കോട് വച്ചു സംഘടിപ്പിക്കുന്ന ലിറ്റ്മസ്-19 മെഗാ പ്രഭാഷണ പരിപാടിയുടെ ഭാഗമായി നടക്കുന്ന ശ്രദ്ധേയ പരിപാടിയാണ് അല്‍മെഡ്. ബദല്‍ ചികിത്സാ മാര്‍ഗങ്ങളെ പൊളിച്ചെഴുതുന്ന അല്‍മെഡ് പൊതുജന സമ്പര്‍ക്ക ചോദ്യോത്തര പരിപാടിയാണ്. ആയുവേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ബദല്‍ ചികിത്സ മാര്‍ഗ്ഗങ്ങള്‍ എത്രമാത്രം ശാസ്ത്രീയമാണ് എന്നതാണ് ഇതിന്റെ  കേന്ദ്രപ്രമേയം. എസ്സെന്‍സ് പാനലിസ്റ്റുകളുമായി ഈ വിഷയത്തില്‍ സദസ്സിന് നേരിട്ട് സംവദിക്കാം. ഏറ്റവും മികച്ച മൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. ഒന്നാംസമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം 1000രൂപ. സമ്മാനവിജയികളെ അല്‍മെഡ് പാനലും മോഡറേറ്ററും ചേര്‍ന്ന് തിരഞ്ഞെടുക്കും. ഒരു മണിക്കൂറാണ് ദൈര്‍ഘ്യം.  സ്വാതന്ത്രചിന്താ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കുള്ള എസ്സെന്‍സ് പ്രൈസ് വിതരണവുമുണ്ട്.  പ്രായംചെന്നവരും പ്രമേഹരോഗികളും മുലയൂട്ടുന്ന അമ്മമാരും പങ്കെടുക്കുന്ന, 12 മണിക്കൂര്‍ നീളുന്ന ഒരു മീറ്റിങ്ങില്‍ സദസ്സിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ശ്രദ്ധിക്കാതിരിക്കാനാവില്ല. ലിറ്റ്മസ് 19ല്‍  അത്തരക്കാര്‍ക്ക് കുറച്ചു സമയം വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. മികച്ച ഡോക്ടര്‍മാരുടെ ഒരു പാനലിന്റെ മേല്‍നോട്ടവും ഉണ്ടായിരിക്കും.  litmus-19 ന്റെ മറ്റൊരു സവിശേഷത മരണാനന്തര അവയവദാനം പോലെ സാമൂഹ്യ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നു എന്നുള്ളതാണ്.   താല്പര്യമുള്ളവര്‍ക്ക് അവിടെയുള്ള കൗണ്ടറില്‍ സമ്മതപത്രം സൈന്‍ ചെയ്തു നല്‍കാവുന്നതാണ്.

ഈ സെമിനാര്‍ കൊണ്ട് എസ്സെന്‍സ് ലക്ഷ്യമിടുന്നത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി പ്രതിഭാശാലികളെ ശ്രവിക്കാനുള്ള അവസരം കേരളത്തിലെ സ്വതന്ത്ര ചിന്തകര്‍ക്കു നല്‍കുക എന്നുള്ളതാണ്.  മസ്തിഷ്‌കം പൂജയ്ക്ക് വെക്കാത്തവരുടെ ചരിത്രസംഗമം എന്നാണ് സംഘടന പ്രസ്തുത പരിപാടിയെ വിശേഷിപ്പിക്കുന്നത്.
ലിറ്റിമസ് -19 സംബന്ധിച്ച എല്ലാ വിവരങ്ങള്‍ക്കും 99 46 76 74 34 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.


Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573