1470-490

വട്ടപ്പാറയിൽ വീണ്ടും ഗ്യാസ് ടാങ്കർ അപകടo

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് വട്ടപ്പാറ പ്രധാന വളവിന് തൊട്ടു താഴെ പള്ളിയുടെ സമീപത്തായി മറിഞ്ഞത്.


വളാഞ്ചേരി: ദേശീയപാത 66ലെ പ്രധാന അപകട മേഖലയായ വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഗ്യാസ് ചോർച്ചയില്ലാത്തത് കാരണം വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് വട്ടപ്പാറ പ്രധാന വളവിന് തൊട്ടു താഴെ പള്ളിയുടെ സമീപത്തായി മറിഞ്ഞത്.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ കഞ്ഞിപ്പുര, മൂടാൽ വഴി തിരിച്ചു വിട്ടു. വളാഞ്ചേരി സി ഐ ടി മനോഹരൻ, എസ് ഐ കെ ആർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഹൈവേ പോലീസും  സ്ഥലത്തെത്തി. പൊന്നാനി ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നുണ്ട്. ചേളാരി ഐ ഒ സി പ്ലാന്റിൽ നിന്നുള്ള ഉദ്യോഗസ്‌ഥ സംഘവും സ്ഥലത്തെത്തി. രാത്രിയോടെ ക്രയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651