1470-490

നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ 21നാണ് അഞ്ച് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുക. ഒക്റ്റോബര്‍ 24നാണ് ഫലപ്രഖ്യാപനം. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.കാലാവധി പൂർത്തിയാകുന്ന മഹാരാഷ്ട്ര, ഹരിയാന എന്നിവടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്കൊപ്പമാണ് ഉപതെരഞ്ഞെടുപ്പും നടക്കുക. കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 64 നിയമസഭാ സീറ്റുകളിലേക്ക് ഓക്റ്റോബർ 21ന്  ഉപതെര‌ഞ്ഞെടുപ്പ് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കാവുന്ന ഉപതെരഞ്ഞെടുപ്പ് തീയതിയായതോടെ രാഷ്ട്രീയ കേരളം വീണ്ടും പോരാട്ട ചൂടിലേക്ക് നീങ്ങുകയാണ്. ഈ അഞ്ച് മണ്ഡലങ്ങളിൽ നാലും യുഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ്. അരൂർ മാത്രമാണ് എൽഡിഎഫിന്‍റെ പക്കലുള്ളത്. ഇതിനോടൊപ്പം മൂന്ന് മണ്ഡലങ്ങളിൽ ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ളതിനാൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ വീറുംവാശിയും വീണ്ടും വർധിക്കുമെന്നുറപ്പാണ്.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451