1470-490

മിന്നൽ പണിമുടക്ക്;വളാഞ്ചേരി-തിരൂർ റൂട്ടിൽ ബസ് സർവ്വീസുകൾ നിർത്തിവെച്ചു.

പുത്തനത്താണി ചുങ്കത്ത് വച്ചാണ് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റത്

വളാഞ്ചേരി:ജീവനക്കാരനെ മർദ്ധിച്ച വരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയപാതയിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.  പുത്തനത്താണി ചുങ്കത്ത് വച്ചാണ് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റത്. ഗുരുവായൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ശ്രീ ഗോകുലം  ബസിലെ ജീവനക്കാരനായ രാമനാട്ടുകര സ്വദേശി രവീഷ്, കോട്ടക്കൽ-വളാഞ്ചേരി റൂട്ടിലോടുന്ന വടക്കൻ ബസ്സിലെ ജീവനക്കാരായ ഷൈജു, സനീഷ് ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് കോട്ടക്കൽ-വളാഞ്ചേരി, തിരൂർ-വളാഞ്ചേരി റൂട്ടികളിൽ ഓടുന്ന ബസുകൾ സർവീസ് അവസാനിപ്പിച്ചു. ദേശീയപാതയിലൂടെ പോകുന്ന മറ്റ് ദീർഘദൂര സ്വകാര്യ ബസുകളും സമരാനുകൂലികൾ തടയുന്നുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838