1470-490

മഴയും മഞ്ഞും കൊണ്ടാല്‍ പനിയും ജലദോഷവും പിടിക്കില്ല

മഴ കൊണ്ടൊതു കൊണ്ടോ മഞ്ഞു കൊണ്ടതു കൊണ്ടോ ഒന്നും പനിയും ജലദോഷവും പിടിക്കില്ല. തലയിലൂടെയെന്നല്ല നമ്മുടെ തൊലിയ്ക്ക് വെള്ളം വലിച്ചെടുക്കാനുള്ള കഴിവൊന്നുമില്ല. അങ്ങനെയെങ്കില്‍ കക്ക വാരുന്ന തൊഴിലാളികള്‍ക്കായിരിക്കും ഈ അസുഖങ്ങള്‍ കൂടുതല്‍ വരിക. 

ഹെല്‍ത്ത് ഡെസ്‌ക്: മഴക്കാലം പൂര്‍ണമായി മാറിയിട്ടില്ല, വരാന്‍ പോകുന്നതോ നല്ല തണുപ്പുകാലവും. കാലാവസ്ഥാ മാറ്റത്തിനൊപ്പം അന്തരീക്ഷത്തില്‍ ചില വൈറസുകളും മറ്റും ഉണ്ടാവാന്‍ തുടങ്ങുന്ന കാലം. ഇക്കാലത്ത് ഏറ്റവും കൂടുതല്‍ നമ്മളെ അലട്ടുന്ന ഒന്നാണ് ജലദോഷം കഫക്കെട്ട് പനി എന്നിവ. മഴക്കൊണ്ടാല്‍ അല്ലെങ്കില്‍ മഞ്ഞു കൊണ്ടാല്‍ പനി പിടിക്കും എന്നു കാലങ്ങളായി കേട്ടു പഠിച്ചതു കൊണ്ട് ഇതൊക്കെയാണ് ഈ അസുഖത്തിനു കാരണമെന്നാണ് നമ്മളില്‍ ഭൂരിഭാഗം പേരുടെയും വിശ്വാസം. എന്നാല്‍ ഒന്നറിയുക. മഴ കൊണ്ടൊതു കൊണ്ടോ മഞ്ഞു കൊണ്ടതു കൊണ്ടോ ഒന്നും പനിയും ജലദോഷവും പിടിക്കില്ല. തലയിലൂടെയെന്നല്ല നമ്മുടെ തൊലിയ്ക്ക് വെള്ളം വലിച്ചെടുക്കാനുള്ള കഴിവൊന്നുമില്ല. അങ്ങനെയെങ്കില്‍ കക്ക വാരുന്ന തൊഴിലാളികള്‍ക്കായിരിക്കും ഈ അസുഖങ്ങള്‍ കൂടുതല്‍ വരിക. ഒരു ദിവസം മുഴുവന്‍ കുളത്തില്‍ കഴിഞ്ഞാലും നമ്മുടെ ശരീരം വെള്ളം വലിച്ചെടുത്തു വീര്‍ക്കുകയൊന്നുമില്ല. അതുകൊണ്ട് ജലദോഷത്തെ കുറിച്ച് അല്‍പ്പം ശാസ്ത്രീയമായി അറിയാം.
മഴക്കാലം വരുമ്പോള്‍ അല്ലെങ്കില്‍ മഞ്ഞു കാലം വരുമ്പോള്‍ അന്തരീക്ഷത്തില്‍ ആര്‍ദ്രത അഥവാ ഹുമിഡിറ്റിയുണ്ടാകും. ഒപ്പം ചില രോഗകാരികളും. ഇവ ശ്വസിക്കുമ്പോള്‍ മൂക്കിലെ റൈനോ വൈറസുകള്‍ പെരുകും. ശരീരത്തില്‍ ഇത്തരത്തിലുള്ള ഒരു അക്രമകാരി വരുമ്പോള്‍ ലോമികകളിലൂടെ വെളുത്ത രക്താണുക്കള്‍ പുറത്തേയ്ക്ക് വിടും. ഇതാണ് മൂക്കിലൂടെ വരുന്ന ദ്രാവകം. അല്ലാതെ തലയിലൂടെ ഇറങ്ങി വന്നതല്ല. ജലദോഷം വന്നാല്‍ വലിയ അസ്വസ്ഥതയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. കാരണം ഹിസ്‌റ്റെമിന്റെ ഉത്പ്പാദനമാണ് അതിനു കാരണം. ഇതിന്റെ ഉത്പ്പാദനം കുറയ്ക്കാനുള്ള മരുന്നുകളാണ് അവില്‍, സെട്രിസിന്‍ എന്നിവ. തുടര്‍ന്ന് ഒരാഴ്ചയോടെ ജലദോഷം മാറുകയും ചെയ്യും. ജലദോഷത്തെ കുറിച്ച് പൊതുവേ പറയുന്ന കാര്യം മരുന്നു കഴിച്ചാല്‍ ഒരാഴ്ച മരുന്നു കഴിച്ചില്ലെങ്കില്‍ ഏഴു ദിവസം എന്നാണ്. ഇനി മറ്റൊരു കാര്യം ജലദോഷം വരുമ്പോള്‍ ശക്തിയില്‍ മൂക്ക് ചീറ്റിക്കളയുന്നത് അത്ര നല്ലതല്ല. മൂക്കിലെ റൈനോ വൈറസുകള്‍ ചെവിയിലേക്ക് കൂടി എത്താന്‍ ഇതു കാരണമാകും. അതുകൊണ്ട് ജലദോഷം വന്നാല്‍ മരുന്നു കഴിയ്ക്കാന്‍ പോകുന്നതിന് മുന്‍പ് ചിന്തിക്കുക. മൂന്നു നേരം ആവി പിടിക്കുക മാത്രമാണ് ആരോഗ്യകരമായ മാര്‍ഗമെന്നു പറയുന്നു വിദഗദ ഡോക്റ്റര്‍മാര്‍. വെറുതെ എന്തിന് ജലദോഷത്തിന്റെ പേരില്‍ പണം കളയുന്നു. 

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385