1470-490

ഓണം ബമ്പര്‍ ‘വിജയികളെ’ തിരിച്ചറിഞ്ഞു; ടിക്കറ്റെടുത്തത് ജ്വല്ലറിയിലെ 6 ജീവനക്കാര്‍ ചേര്‍ന്ന്

ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവര്‍ ചേര്‍ന്നെടുത്ത ടി.എം. 160869 നമ്പര്‍ ടിക്കറ്റാണ്, സുഹൃത്തുക്കളായ ഇവരെ കോടിപതികളാക്കി മാറ്റിയത്. 

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ ഈ വർഷത്തെ ഓണം ബമ്പറിന്‍റെ വിജയികളെ തിരിച്ചറിഞ്ഞു. ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത് കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്. ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവര്‍ ചേര്‍ന്നെടുത്ത ടി.എം. 160869 നമ്പര്‍ ടിക്കറ്റാണ്, സുഹൃത്തുക്കളായ ഇവരെ കോടിപതികളാക്കി മാറ്റിയത്. 

കായംകുളത്തെ ശ്രീമുരുകാ ലോട്ടറി ഏജന്‍റായ ശിവൻകുട്ടിയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റത്. 12 കോടിയുടെ സമ്മാനം ലഭിച്ചവര്‍ക്ക് കമ്മിഷനും നികുതിയും കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കും. ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 

രണ്ടാം സമ്മാനമായി 10 പേർക്ക് അമ്പത് ലക്ഷം രൂപ വീതം അഞ്ചു കോടി രൂപ വിതരണം ചെയ്യും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്ക് രണ്ടു കോടി രൂപയും വിതരണം ചെയ്യും. സമാശ്വാസസമ്മാനമായി അഞ്ചു ലക്ഷം രൂപ ഒമ്പതു പേർക്ക് ലഭിക്കും. കൂടാതെ ഒരു ലക്ഷം രൂപയുടെ 180, അയ്യായിരം രൂപയുടെ 31,500, 3000 രൂപയുടെ 31,500, 2000 രൂപയുടെ 45,000, 1000 രൂപയുടെ 2,17,800 എണ്ണം സമ്മാനങ്ങളും ലഭിക്കും. 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവയിൽ 44 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ടെന്നാണ് വിവരം.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651