1470-490

ഓണം ബമ്പർ; ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

ഒന്നാം സമ്മാനമായ 12 കോടി രൂപയിൽ ടാക്‌സും മറ്റു കമ്മിഷനുമെല്ലാം കിഴിച്ച് 7.56 കോടി രൂപയാണ് ടിക്കറ്റ് ഉടമയുടെ കൈയ്യിൽ ലഭിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ ഓണം ബമ്പർ നറുക്കെടുത്തു. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. കായംകുളത്തെ ശ്രീമുരുകാ ലോട്ടറി ഏജന്‍റായ ശിവൻകുട്ടിയാണ് ഈ ടിക്കറ്റ് വിറ്റത്. അതേസമയം ഈ ഭാഗ്യശാലി ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജൂലൈയിലാണ് ടിക്കറ്റുകൾ വിപണിയിൽ എത്തിയത്. മുന്നൂറു രൂപയായിരുന്നു ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന് 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. 

ഒന്നാം സമ്മാനമായ 12 കോടി രൂപയിൽ ടാക്‌സും മറ്റു കമ്മിഷനുമെല്ലാം കിഴിച്ച് 7.56 കോടി രൂപയാണ് ടിക്കറ്റ് ഉടമയുടെ കൈയ്യിൽ ലഭിക്കുന്നത്. ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുക.

രണ്ടാം സമ്മാനമായി 10 പേർക്ക് അമ്പത് ലക്ഷം രൂപ വീതം അഞ്ചു കോടി രൂപ വിതരണം ചെയ്യും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്ക് രണ്ടു കോടി രൂപയും വിതരണം ചെയ്യും. സമാശ്വാസസമ്മാനമായി അഞ്ചു ലക്ഷം രൂപ ഒമ്പതു പേർക്ക് ലഭിക്കും. കൂടാതെ ഒരു ലക്ഷം രൂപയുടെ 180, അയ്യായിരം രൂപയുടെ 31,500, 3000 രൂപയുടെ 31,500, 2000 രൂപയുടെ 45,000, 1000 രൂപയുടെ 2,17,800 എണ്ണം സമ്മാനങ്ങളും ലഭിക്കും. 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവയിൽ 44 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ടെന്നാണ് വിവരം.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761