1470-490

6 വയസ്സുകാരി അഭിനന്ദനയുടെ ജീവിതത്തില്‍ ദൈവദൂതരായി നെമ്മാറ അവൈറ്റിസിലെ ഡോക്ടര്‍മാര്‍

വയറിനു മുകളിലൂടെ വാൻ കയറിയിറങ്ങി ആന്തരാവയവങ്ങളെല്ലാം തന്നെ വിണ്ടു കീറിയ കുഞ്ഞു അഭിനന്ദനയെ മരണത്തിന്റെ മുന്നിൽനിന്നും തിരിച്ചു കൊണ്ടുവന്ന നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ഇപ്പോൾ ഈ കുടുംബത്തിനും നാടിനും മുന്നിൽ നിൽക്കുന്നത്. ഇവരുടെ ഉള്ളം കയ്യിലായിരുന്നു ഈ ആറ് വയസുകാരിയുടെ ജീവൻ ഇതുവരെ.

നെമ്മാറ: ഭൂമിയിലെ ദൈവങ്ങളെന്നാണ് ഡോക്ടർമാരെ പറയുന്നത്. മേലാര്‍കോട് കവലോട് ലക്ഷ്മണന്റെ മകളും ചിറ്റിലഞ്ചേരി പികെഎംഎ യുപി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ആറ് വയസ്സുകാരി അഭിനന്ദനയുടെ കാര്യത്തിൽ അക്ഷരാർഥത്തിൽ ഇത് സത്യമാണ്. വയറിനു മുകളിലൂടെ വാൻ കയറിയിറങ്ങി ആന്തരാവയവങ്ങളെല്ലാം തന്നെ വിണ്ടു കീറിയ കുഞ്ഞു അഭിനന്ദനയെ മരണത്തിന്റെ മുന്നിൽനിന്നും തിരിച്ചു കൊണ്ടുവന്ന നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ഇപ്പോൾ ഈ കുടുംബത്തിനും നാടിനും മുന്നിൽ നിൽക്കുന്നത്. ഇവരുടെ ഉള്ളം കയ്യിലായിരുന്നു ഈ ആറ് വയസുകാരിയുടെ ജീവൻ ഇതുവരെ.
കുഞ്ഞു അഭിനന്ദന ഇത്തവണയും അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ഉണ്ണണം എന്നുള്ളതായിരുന്നു ഈ ഡോക്ടർമാരുടെ ആഗ്രഹം. അവർ അത് നേടുക തന്നെ ചെയ്തു. നിറഞ്ഞ ഹൃദയത്തോടെ തങ്ങളുടെ കുഞ്ഞിന്റെ ജീവൻ തിരിച്ചു തന്നെ ഈ ദൈവങ്ങളെ കാണാൻ, വാക്കുകൾകൊണ്ട് നികത്താനാകാത്ത നന്ദി അറിയിക്കാൻ, അഭിനന്ദനയുടെ മാതാപിതാക്കൾ അവളുടെ അധ്യാപകർക്കൊപ്പം വീണ്ടും അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തി.   സ്കൂളിലേക്കു വന്ന അഭിനന്ദനയെ അച്ഛന്റെ കൺമുന്നിൽ വച്ചായിരുന്നു സെപ്തംബർ 6  ന്  ടെമ്പോ ട്രാവലർ ഇടിച്ചു വീഴ്ത്തിയത്. വയറിനു മുകളിലൂടെ വാൻ കയറിയിറങ്ങി കുട്ടിയുടെ അന്തരീകാവയവങ്ങൾ എല്ലാം തന്നെ വിണ്ടുകീറി അതീവഗുരുതരാവസ്ഥയില്‍ ആയിരുന്നു. നെഞ്ചിന്‍കൂടിനെയും വയറിനേയും വേര്‍തിരിക്കുന്ന പാളിയായ ഡയഫ്രം തകർന്ന് കുടലും മറ്റു അവയവങ്ങളെല്ലാം തന്നെ നെഞ്ചിന്റെ ഇടതു ഭാഗത്തേക്ക് എത്തി. 


നെമ്മാറ അവൈറ്റിസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച കുട്ടിയെ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോക്ടർ എം എസ് പീതാംബരൻ,  അനസ്തേഷ്യോളജിസ്റ്റുകളായ  ഡോക്ടർ ദീപക് ഫൽഗുനൻ, ഡോക്ടർ സുചിത് ചെറുവള്ളി, എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. പ്ലീഹ അഥവാ സ്‌പ്ലീൻ, കരൾ, വൃക്കകൾ, പാൻക്രിയാസ് തുടങ്ങി പ്രധാന അവയവങ്ങളെല്ലാം മുറിയുകയും ഇടുപ്പെല്ല് പൊട്ടുകയും ചെയ്തിരുന്നു.

 
ആന്തരീക രക്തസ്രാവം മൂലം ഹീമോഗ്ലോബിൻ കുറഞ്ഞു 4 ൽ  എത്തിയതും ശസ്ത്രക്രിയയുടെ വെല്ലുവിളികൾ ആയിരുന്നു. ആന്തരികയാവങ്ങൾക്കെല്ലാം തന്നെ പരിക്കുള്ളതിനാൽ എമർജൻസി മെഡിസിൻ, റേഡിയോളജി, ഇന്റെൻസീവ് കെയർ യൂണിറ്റ്, അനസ്തേഷ്യോളജി, ഓർത്തോപീഡിക്സ്, കാർഡിയോളജി, നെഫ്രോളജി, പൾമണോളജി, പീഡിയാട്രിക് തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ചികിത്സകളായിരുന്നു നടത്തിയത്. 


ശസ്ത്രക്രിയക്ക് ശേഷം 3 ദിവസം അഭിനന്ദന വെന്റിലേറ്ററിൽ ആയിരുന്നു. നാലാം ദിവസം മുതൽ കുട്ടിയുടെ ആരോഗ്യ നില പതിയെ മെച്ചപ്പെട്ടു. സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും തുടങ്ങി. 14 ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ട് പോയി. ഇടുപ്പെല്ലിന് പൊട്ടലുള്ളതിനാൽ 4 മുതൽ 6 ആഴ്ച വരെ പരിപൂർണ്ണ വിശ്രമം ആവശ്യമാണ്. അതിനു ശേഷം അഭിനന്ദന പഴയതു പോലെ പൂർണ്ണ ആരോഗ്യവതിയാകും.   
സെപ്തംബർ 6  ന് രാവിലെ 9 മണിയോടെ ഗോമതി സെന്റ്തോമസ് നഗര്‍ കുരിശുപള്ളിക്കും നെമ്മാറ എന്‍എസ്എസ് കോളജിനുമിടയിലായിരുന്നു  അപകടം. തൃശൂരില്‍ നിന്നും പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന വാനാണ് കുട്ടിയെ ഇടിച്ചത്. കുട്ടി ബസില്‍ കയറിയപ്പോള്‍ രണ്ടാം ക്ലാസുകാര്‍ക്ക് ഇന്ന് ക്ലാസില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്ന് ഇറങ്ങി അച്ഛനടുത്തേക്ക് പോകുന്നതിനിടയിലാണ് വാന്‍ ഇടിച്ചത്. 


മരണത്തിന്റെ നൂൽ പാലത്തിലൂടെ സഞ്ചരിച്ച ആറു വയസ്സുകാരിയെ   ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവൈറ്റിസിലെ മികച്ച സാങ്കേതികവിദ്യകൾക്കൊപ്പം വിദഗ്ധ ഡോക്ടർമാരുടെ വൈദഗ്ധ്യവും  ലോകോത്തര നിലവാരത്തിലുള്ള ചികിത്സകൾക്കും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ  ശാന്തിപ്രമോദും ജ്യോതി പാലാട്ടും പറഞ്ഞു.  സാധാരണ ഇത്തരം അപകടങ്ങളിൽ രോഗി രക്ഷപ്പെടുന്നത് അപൂർവ്വമാണെന്നും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതുകൊണ്ടു മാത്രമാണ് അഭിനന്ദനയുടെ ജീവൻ രക്ഷിക്കാനായതെന്നും സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോക്ടർ എം എസ് പീതാംബരൻ അറിയിച്ചു.


നഷ്ട്ടപ്പെട്ടു എന്ന് കരുതിയ മകളുടെ ജീവൻ തിരിച്ചു നൽകിയ അവൈറ്റിസ് ആശുപതിയിലെ ഡോക്ടർമാരെയും സ്വന്തം മകളെപ്പോലെ അവളെ ശുശ്രൂഷിച്ച ഓരോരുത്തരെയും നന്ദിയോടെ സ്മരിക്കുന്നതായി അഭിനന്ദനയുടെ പിതാവായ ലക്ഷ്മണൻ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള അവൈറ്റിസ് പോലുള്ള ഒരു ആശുപത്രി നെമ്മാറയിൽ  ഉണ്ടായിരുന്നില്ലെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കുക എന്നത് തികച്ചും അസാധ്യമായ കാര്യമായിരുന്നെന്ന് ചിറ്റിലഞ്ചേരി പികെഎംഎ യുപി സ്കൂള്‍ പ്രധാന അധ്യാപകനായ കെ സി ബാബുദാസ് പറഞ്ഞു. സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ മികച്ച ചികിത്സ നൽകുവാൻ അവൈറ്റിസിന് കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651