1470-490

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കും

പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമലംഘനം നടത്തുന്ന കേസുകൾക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനുമാണ് നിർദേശം

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കും. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് ഇതു സംബന്ധിച്ച നിർ‌ദേശം നൽകിയിരിക്കുന്നത്. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമലംഘനം നടത്തുന്ന കേസുകൾക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനുമാണ് നിർദേശം.അതേസമയം, ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂവെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്. അതിനിടെ, നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.മോട്ടോർ വാഹനനിയമത്തിൽ ഭേദഗതി വരുത്തി നിയമലംഘനങ്ങൾക്കുള്ള പിഴ കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കുകയും നിയമലംഘനം നടത്തിയവർക്ക് വൻ പിഴ ചുമത്തുകയും ചെയ്തതോടെ പ്രതിഷേധവും ശക്തമായി. തുടർന്ന് ഓണക്കാലത്ത് വാഹനപരിശോധന നിർത്തിവച്ചു. ഉയർന്ന പിഴ തത്കാലം ഈടാക്കേണ്ടെന്നും ബോധവത്കരണം ഊർജിതമാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ നിയമലംഘനം വ്യാപകമായി നടക്കുന്നതായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കർശനമാക്കാൻ നിർദേശം നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790