1470-490

അയോധ്യ കേസ്; ഒക്ടോബർ 18നകം വാദം പൂർത്തിയാക്കുമെന്ന് സുപ്രീം കോടതി

ക​ക്ഷി​ക​ൾ‌ മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ‌ താ​ൽ‌​പ്പ​ര്യ​പ്പെ​ടു​ന്നെ​ങ്
കി​ൽ‌, അ​വ​ർ​ക്ക് അ​ത് ചെ​യ്യാ​ൻ‌ ക​ഴി​യു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ ഭൂ​മി​ത​ർ​ക്ക കേ​സി​ൽ ഒ​ക്ടോ​ബ​ർ 18 നകം വാ​ദം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സു​പ്രീംകോ​ട​തി. കേ​സി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നൊ​പ്പം മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളും തു​ട​രാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കേ​സി​ൽ എ​ല്ലാ ദി​വ​സ​വും വാ​ദം കേ​ൾ​ക്കാ​നും പ​ര​മോ​ന്ന​ത കോ​ട​തി തീ​രു​മാ​നി​ച്ചു. ക​ക്ഷി​ക​ൾ‌ മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ‌ താ​ൽ‌​പ്പ​ര്യ​പ്പെ​ടു​ന്നെ​ങ്കി​ൽ‌, അ​വ​ർ​ക്ക് അ​ത് ചെ​യ്യാ​ൻ‌ ക​ഴി​യു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ അ​ന്തി​മ വാ​ദം 26ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 17 ന് ചീ​ഫ് ജ​സ്റ്റിസ് ര​ഞ്ജ​ൻ ഗൊ​ഗോ​യി വി​ര​മി​ക്കു​ന്ന​തി​നു ​മു​മ്പ് വി​ധി​യു​ണ്ടാ​കും. അ​യോ​ധ്യ ഭൂ​മി ത​ർ​ക്കം മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ഹി​ന്ദു-​മു​സ്ലിം ക​ക്ഷി​ക​ൾ ത​ങ്ങ​ളെ സ​മീ​പി​ച്ചെ​ന്ന് മ​ധ്യ​സ്ഥ സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് ജ​സ്റ്റിസ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നെ അ​റി​യി​ച്ചി​രു​ന്നു.കേ​സി​ൽ വാ​ദം കേ​ൾ​ക്ക​ൽ ത​ട​സ​പ്പെ​ടു​ത്താ​തെ മ​ധ്യ​സ്ഥ നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​നാ​ണ് നി​ർ​മോ​ഹി അ​ഖാ​ഡ​യും സു​ന്നീ വ​ഖ​ഫ് ബോ​ർ​ഡും അ​ഭ്യ​ർ​ഥി​ച്ച​തെ​ന്നും സ​മി​തി സ​മ​ർ​പ്പി​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. ജ​സ്റ്റിസ് ഇ​ബ്രാ​ഹീം ഖ​ലീ​ഫു​ല്ല ആ​ണ് മ​ധ്യ​സ്ഥ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. ശ്രീ​ശ്രീ ര​വി ശ​ങ്ക​ർ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​രാം പാ​ഞ്ചു എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. മ​ധ്യ​സ്ഥ​ നീക്കം പ​രാ​ജ​യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം മു​ത​ൽ കേ​സി​ൽ അ​ന്തി​മ വാ​ദം തു​ട​ങ്ങി​യ​ത്.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385