1470-490

മ​ര​ടി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ‌ പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന സുപ്രീം​കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച് ;വി.​എ​സ്

അ​ഴി​മ​തി​ക്കും നി​യ​മ​ലം​ഘ​ന​ത്തി​നു കൂ​ട്ട് നി​ൽ​ക്ക​രു​തെ​ന്നും ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്നും വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ൽ തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ‌ പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന സുപ്രീം​കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ‌ ചെ​യ​ർ​മാ​ൻ വി.​എ​സ്.​അ​ച്യുതാ​ന​ന്ദ​ൻ. വി​ധി രാ​ജ്യ​ത്തെ നി​യ​മ വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വി.​എ​സ് ചൂ​ണ്ടി​ക്കാ​ട്ടി. അ​ഴി​മ​തി​ക്കും നി​യ​മ​ലം​ഘ​ന​ത്തി​നു കൂ​ട്ട് നി​ൽ​ക്ക​രു​തെ​ന്നും ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്നും വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.ഫ്ലാ​റ്റ് നി​ർ‌​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ്രസ്താവനയിൽ വ്യക്തമാക്കി. നേ​ര​ത്തെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും സു​പ്രീം​കോ​ട​തി വിധി​യെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.മ​ര​ടി​ലെ ഫ്ലാ​റ്റു​ട​മ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ട് സി​പി​എം സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി.​എ​സ്. അ​ച്യുതാ​ന​ന്ദ​നും സി​പി​ഐ​യു​മെ​ല്ലാം കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന് വൈ​കീ​ട്ട് ചേ​രാ​നി​രി​ക്കെ​യാ​ണ് വി​ധി​യെ അ​നു​കൂ​ലി​ച്ച് വി.​എ​സ് രം​ഗ​ത്തെ​ത്ത​യി​രി​ക്കു​ന്ന​ത്.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573