1470-490

പാലാരിവട്ടം പാലം ഇ ശ്രീധരന്റെ മേല്‍നോട്ടത്തിൽ പൊളിച്ചുപണിയും

ഒക്ടോബര്‍ മാസത്തില്‍തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസൈനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിലെ പാലം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കാനാണ് തീരുമാനം. നിർമാണത്തിന്റെ മേൽനോട്ട ചുമതല ഇ ശ്രീധരനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്.

ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ടോ മറ്റേതെങ്കിലും വിധത്തിലുള്ള റിപ്പയറിങ്ങുകള്‍ കൊണ്ടോ പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം പൂര്‍ണമായി പരിഹ രിക്കാനാകില്ലെന്നാണ് വിഷയത്തെ കുറിച്ച് ഇ ശ്രീധരന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്നും ശ്രീധരന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തില്‍തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസൈനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പാലത്തിന്റെ നിര്‍മാണത്തിലെ പൊതുമേല്‍നോട്ടം വഹിക്കണമെന്ന് ഇ ശ്രീധരനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കൂട്ടം വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും പാലത്തിന്റെ രൂപകല്‍പനയും നിര്‍മാണവും നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈ ഐ ഐ ടിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ ആ പാലം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ചെന്നൈ ഐ ഐ ടി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269