1470-490

വളാഞ്ചേരി നഗരസഭയുടെ തെറ്റായ നടപടികൾക്കെതിരെ പ്രക്ഷോഭവുമായി സി.പി.ഐ (എം)

വിപണന കേന്ദ്രത്തിനെന്ന പേരിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് വഴിയൊരുക്കാൻ വേണ്ടി നഗരസഭ മാർക്കറ്റിലെ മതിൽ പൊളിച്ച് നീക്കാനുള്ള നടപടി സ്വീകരിച്ചത് സ്വകാര്യ കെട്ടിട ഉടമയിൽ നിന്നും പാരിതോഷികം വാങ്ങിയാണ്  ഭരണ സമതി നടത്തിയിട്ടുള്ളത്. 

വളാഞ്ചേരി :ബസ്സ്റ്റാന്റിലെ കക്കൂസ്‌ മാലിന്യം പൊട്ടി ഒലിച്ച് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായിട്ടും അതിന് നടപടി സ്വീകരിക്കാതെയും ടൗണിൽ ഗതാഗത തടസ്സം രൂക്ഷമായിട്ടും മൗനം അവലംബിച്ച് നിൽക്കുന്ന നഗരസഭയുടെ നടപടിക്കെതിരെയും,ടൗണിലെ മാലിന്യങ്ങൾക്കു പരിഹാരം കാണാതെയും, വിപണന കേന്ദ്രത്തിനെന്ന പേരിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് വഴിയൊരുക്കാൻ വേണ്ടി നഗരസഭ മാർക്കറ്റിലെ മതിൽ പൊളിച്ച് നീക്കാനുള്ള നടപടി സ്വീകരിച്ചത് സ്വകാര്യ കെട്ടിട ഉടമയിൽ നിന്നും പാരിതോഷികം വാങ്ങിയാണ്  ഭരണ സമതി നടത്തിയിട്ടുള്ളത്. നഗരസഭ ഭരണ സമിതിയുടെ ഇത്തരം നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ സി.പി.ഐ (എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു. സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി എൻ.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.ടി.പി.അബ്ദുൾ ഗഫൂർ, ടി.പി.രഘുനാഥ്, ഇ.പി.അച്ച്യുതൻ, കെ.പി. യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269