1470-490

മോട്ടോർ വാഹന നിയമ ഭേദഗതി;മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

സംസ്ഥാനങ്ങളുടെ എതിര്‍പ്പുകള്‍ നീക്കാനുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുമെന്നാണ് വിവരം.

ന്യൂഡൽഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴത്തുക കുത്തനെ വർധിപ്പിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. നിയമ ഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രധാനലക്ഷ്യം. സംസ്ഥാനങ്ങളുടെ എതിര്‍പ്പുകള്‍ നീക്കാനുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുമെന്നാണ് വിവരം.അതേസമയം, സംസ്ഥാനങ്ങള്‍ക്ക് പിഴനിരക്ക് കുറയ്ക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഉപരിതലഗതാഗത മന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും പിഴത്തുക ഉയർത്തിയതിലുള്ള എതിര്‍പ്പ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653