1470-490

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു,

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് ഇദ്ദേഹം കേരളത്തിന്‍റെ 22-മത് ഗവർണറാകുന്നത്.

തിരുവനന്തപുരം:കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തത്. രാജ്ഭവനിലാണ്  സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് ഇദ്ദേഹം കേരളത്തിന്‍റെ 22-മത് ഗവർണറാകുന്നത്.ഗവര്‍ണറായ ചുമതലയേൽക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെയാണ് കേരളത്തിലെത്തിയത്. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് സ്വീകരണം നല്‍കിയിരുന്നു. മന്ത്രിമാരായ എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി.ജലീല്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് പുറമെ ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഗവര്‍ണറാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞിരുന്നു. ഷാബാനു കേസിലെ വിധിമറികടക്കാന്‍ നിയമം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജി വച്ച ആരിഫ് മുഹമ്മദ് ഖാന്‍റെ പേര് നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ പരാമര്‍ശിച്ചിരുന്നു.ഉത്തര്‍പ്രദേശുകാരനായ ആരിഫ് മുഹമ്മദ് ഖാന്‍ അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിങ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554