1470-490

ചോര സ്നേഹമാണെന്ന സന്ദേശവുമായി രക്തദാന ക്യാമ്പ്

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നവജീവന്‍ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നത്. 

വളാഞ്ചേരി :വലിയകുന്ന് നവജീവന്‍ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ബിഡികെ തിരൂര്‍ താലൂക്ക് കമ്മിറ്റി, പെരിന്തല്‍മണ്ണ ഗവ.ബ്ലഡ് ബാങ്ക്, വളാഞ്ചേരി നടക്കാവില്‍ ആശുപത്രി  സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചോര സ്‌നേഹമാണെന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് ക്യാമ്പ് നടന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നവജീവന്‍ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നത്. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കൂട്ടായ്മയാണ് നവജീവന്‍. യുവതികളും ക്യാമ്പില്‍ രക്തദാനം നടത്തിയത് ശ്രദ്ധേയമായി.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884