1470-490

പത്രിക പിന്‍വലിക്കാന്‍ പി.ജെ ജോസഫ് ആവശ്യപ്പെട്ടു

സ്വതന്ത്രസ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ജോസഫ് കണ്ടത്തിലിനോട് ഇന്നത്തെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക പിന്‍വലിക്കാന്‍ പി.ജെ ജോസഫ് ആവശ്യപ്പെട്ടു.

കോട്ടയം: പാലായില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ജോസഫ് കണ്ടത്തിലിനോട് ഇന്നത്തെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക പിന്‍വലിക്കാന്‍ പി.ജെ ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും പിന്‍വലിക്കുക. കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ജില്ലാ വരണാധികാരിയായ കലക്ടറുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന. 17 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കുമെന്ന് സ്ഥാനാർത്ഥി ജോസഫ് കണ്ടത്തിലും അറിയിച്ചു. രണ്ടില ചിഹ്നം സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് ജോസഫ് വിഭാഗവും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിനെതിരെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയ ജോസഫ് വിഭാഗത്തിന്‍റെ നീക്കം അപ്രതീക്ഷിതമായിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ജോസഫിനെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തീരുമാനിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373