1470-490

പിഎസ്‌സിയുടെ അടിയാധാരം തോണ്ടാന്‍ ക്രൈംബ്രാഞ്ച്

ഫയര്‍മാന്‍ റാങ്ക് പട്ടികയില്‍ ഗോകുല്‍ ഉള്‍പ്പെട്ടതും പരിശോധിക്കും. ആ പട്ടികയുടെ വിവരങ്ങള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി. അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: പിഎസ് സി ലിസ്റ്റിന്റെ അടിയാധാരം തോണ്ടിയെടുക്കാന്‍ ക്രൈം ബ്രാഞ്ച്. കഴിഞ്ഞ കാലങ്ങളിലെ തട്ടിപ്പുകള്‍ കൂടി അന്വേഷിച്ചെടുക്കുന്ന വിധത്തിലാണ് അന്വേഷണം നീളുന്നത്. ഇതോടെ പിഎസ് സി പരീക്ഷകളില്‍ ഇരുസര്‍ക്കാരുകളുടെയും കാലത്തു നടന്ന സകല ക്രമക്കേടുകളും പുറത്തായേക്കും. മറ്റു പരീക്ഷകളിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നോ എന്നാണ് പരിശോധിക്കുക. എത്രവര്‍ഷത്തെ പരീക്ഷകള്‍ പരിശോധിക്കണമെന്ന കാര്യം അന്വേഷണസംഘം ചര്‍ച്ചചെയ്ത് തീരുമാനിക്കും. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. പരീക്ഷത്തട്ടിപ്പ് കേസിലെ അഞ്ചാംപ്രതിയും എസ്എപി ക്യാമ്പിലെ പോലീസുകാരനുമായ ഗോകുല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ തിങ്കളാഴ്ച കീഴടങ്ങി. പ്രതികള്‍ പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഇയാള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഗോകുലിനെ 16 വരെ റിമാന്‍ഡ് ചെയ്തു. കീഴടങ്ങിയതിനു പിന്നാലെ ഇയാളെ സേനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈബ്രാഞ്ച് സംഘം അപേക്ഷ നല്‍കി. ഫയര്‍മാന്‍ റാങ്ക് പട്ടികയില്‍ ഗോകുല്‍ ഉള്‍പ്പെട്ടതും പരിശോധിക്കും. ആ പട്ടികയുടെ വിവരങ്ങള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി. അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഗോകുലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതോടെ പരീക്ഷത്തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217