1470-490

ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയാണ്; രണ്ടില ചിഹ്നം നൽകില്ലെന്ന് പി.ജെ.ജോസഫ്

പാലായിലേത് കേരള കോൺഗ്രസ് സ്ഥാനാർഥിയല്ല. കേരള കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർഥിയാണ്.അതിനാൽ രണ്ടില ചിഹ്നം നൽകില്ല.


കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ നാമനിർദേശ പത്രികയിൽ ഒപ്പുവയ്ക്കില്ലെന്ന് പി.ജെ ജോസഫ്. ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. പാലായിലേത് കേരള കോൺഗ്രസ് സ്ഥാനാർഥിയല്ല. കേരള കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർഥിയാണ്.അതിനാൽ രണ്ടില ചിഹ്നം നൽകില്ല. പാർട്ടി നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോം. ചിഹ്നം വേണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ. യുഡിഎഫ് കൺവീനർ ക്ഷണിച്ചതു കൊണ്ട് താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653