1470-490

ലക്ഷ്യം രണ്ടിലയല്ല, ജോസഫ് തന്നെ

രണ്ടിലക്കായി പിജെ ജോസഫ് കത്തു നല്‍കിയാല്‍ അനുവദിക്കുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റേത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പത്രികാ സമര്‍പ്പണ സമയപരിധി അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കത്തു നല്‍കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം.

കോട്ടയം: രണ്ടിലയല്ല, ഇപ്പോള്‍ ജോസഫിനെ പ്രതിരോധിക്കുന്നതിനാണ് മാണി ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ തര്‍ക്കം തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.രണ്ടില അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ ജോസ് കെ മാണി പക്ഷം തീരുമാനിച്ചിരിക്കുകയാണ്. പിജെ ജോസഫ് ആവശ്യപ്പെട്ടാലേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില അനുവദിക്കുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വാദം. എന്നാല്‍ ഇത് ജോസ് കെ മാണി കാര്യമായെടുക്കുന്നില്ല. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി പക്ഷമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കിയിട്ടുണ്ട്.

രണ്ടിലക്കായി പിജെ ജോസഫ് കത്തു നല്‍കിയാല്‍ അനുവദിക്കുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റേത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പത്രികാ സമര്‍പ്പണ സമയപരിധി അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കത്തു നല്‍കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഏതായാലും പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ലഭിക്കാന്‍ സാധ്യത ഇതോടെ മങ്ങി.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554