1470-490

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന ത​ർ​ക്ക​ത്തെ പ​രി​ഹ​സി​ച്ച് കോടിയേരി,

യു​ഡി​എ​ഫി​നു ചി​ഹ്നം പോ​ലു​മി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. നേ​ര​ത്തെ ഒട്ട​ക​വും കൊ​ണ്ടു ജോ​സ​ഫ് പോ​യി. ഇ​പ്പോ​ൾ ര​ണ്ടി​ല​യും കൊ​ണ്ടു​പോ​യി. ഇ​നി​യി​പ്പോ പു​ലി​യാ​ണോ ചി​ഹ്ന​മെ​ന്ന് അ​റി​യി​ല്ലെ​ന്ന് കോടിയേരി പറഞ്ഞു

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന ത​ർ​ക്ക​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെക്രട്ടറി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. യു​ഡി​എ​ഫി​നു ചി​ഹ്നം പോ​ലു​മി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. നേ​ര​ത്തെ ഒട്ട​ക​വും കൊ​ണ്ടു ജോ​സ​ഫ് പോ​യി. ഇ​പ്പോ​ൾ ര​ണ്ടി​ല​യും കൊ​ണ്ടു​പോ​യി. ഇ​നി​യി​പ്പോ പു​ലി​യാ​ണോ ചി​ഹ്ന​മെ​ന്ന് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ടി​യേ​രി​ പറഞ്ഞു. പാ​ലാ​യി​ൽ ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ച​യാ​ക്കി​യാ​ൽ സി​പി​എം അ​തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. സി​പി​എം വി​ശ്വാ​സി​ക​ളോ​ടു നി​ല​പാ​ടു വി​ശ​ദീ​ക​രി​ക്കും. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി​യും രണ്ടു ത​ട്ടി​ല​ല്ലെന്നും കോ​ടി​യേ​രി വ്യക്തമാക്കി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും വിശ്വാസിക​ളെ ക​ബ​ളി​പ്പി​ച്ചു. സു​പ്രീംകോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം പ​റ്റി​ല്ലെ​ന്നാ​ണു ബി​ജെ​പി ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. പാ​ർ​ല​മെ​ന്‍റി​നു പോ​ലും നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​നാ​വാ​ത്ത കാ​ര്യ​ത്തി​ൽ നി​യ​മ​സ​ഭ നി​യ​മ​മു​ണ്ടാ​ക്കു​മെ​ന്നാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ദം.ഇ​തെ​ല്ലാം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ലാ​ണെ​ന്നു കോ​ടി​യേ​രി പ​റ​ഞ്ഞു. ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ത​ന്നെ​യാ​ണ് ഇടതു മു​ന്ന​ണി ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​തി​നൊ​പ്പം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​വും ദേ​ശീ​യ രാ​ഷ്ട്രീ​യ​വും ച​ർ​ച്ചാ വി​ഷ​യ​മാ​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790