1470-490

എട്ടു ജില്ലകളില്‍ വീണ്ടും ശക്തമായ മഴ വരുന്നൂ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ കേരളത്തില്‍ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ചവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 വരെ സെന്റീ മീറ്റര്‍ മഴപെയ്യാം. കേരളകര്‍ണാടക തീരത്ത് ന്യൂനമര്‍ദപാത്തി നിലവിലുള്ളതും ശക്തമായ മഴയ്ക്ക് കാരണമാകും. തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക തീരത്ത് ശക്തമായ കാറ്റടിക്കാമെന്നതിനാല്‍ ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ചൊവ്വ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ബുധന്‍ കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വ്യാഴം കോഴിക്കോട്, കണ്ണൂര്‍, വെള്ളി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651