1470-490

അട്ടപ്പാടിയിലെ പ്രളയബാധിതർക്ക് കൈത്താങ്ങായി വനിതാ ലീഗ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി,

ഒന്നാം ഘട്ടത്തിൽ നിലമ്പൂരിലെ പ്രളയബാധിതർക്ക് വേണ്ട പാത്രങ്ങളും ഭക്ഷണ കിറ്റും വീട്ടുപകരണങ്ങളും വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.

വളാഞ്ചേരി: വനിതാ ലീഗ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ രണ്ടാംഘട്ടറിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി പ്രകൃതിക്ഷോഭത്താൽ ദുരിതക്കയത്തിലായ അട്ടപ്പാടിയിലെ ജനതയ്ക്ക് പാത്രങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷണ കിറ്റ് എന്നിവ വിതരണം ചെയ്തു.മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികൾ വഴി വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് വിഭവങ്ങൾ ശേഖരിച്ചത്.നിലമ്പൂരിലെ പ്രളയബാധിതർക്ക് വേണ്ടിയായിരുന്നു ആദ്യ ഘട്ട റിലീഫ് പ്രവത്തനം.രണ്ടാം ഘട്ട റിലീഫിന്റെ ഭാഗമായി അട്ടപ്പാടിയിലെ പ്രളയബാധിതർക്കായി സമാഹരിച്ച സാധനങ്ങൾ മണ്ണാർക്കാട് എം.എൽ.എ. എൻ.ഷംസുദ്ധീൻ വനിതാ ലീഗ് മണ്ഡലം ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽഅബ്ദുൽ അസിസ് അദ്ധ്യക്ഷത വഹിച്ചു.എം.ആർ. സത്യൻ, അഷ്‌റഫ്‌, നാസർ, സജീന നവാസ്, ശരീഫ് മാടപ്പുറം, കോട്ടക്കൽ മണ്ഡലം വനിത ലീഗ് ഭാരവാഹികളായ ടി.വി. സുലൈകാബി, ഷെരീഫ ബഷീർ, വസീമ വേളേരി, ഫസീല ടീച്ചർ, ഷമീറ അടുവണ്ണി എന്നിവർ പ്രസംഗിച്ചു.Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768