1470-490

റെഡ് ലേബല്‍ ചായയും സംഘ പരിവാറും

സാമ്പത്തിക മാന്ദ്യവും യുദ്ധഭീതിയും കാശ്മീര്‍ വിഷയവുമുള്‍പ്പടെ നിരവധി പ്രതിഷേധ സാഹചര്യത്തില്‍ ഇവയെ വഴിതിരിച്ചു വിടാനുള്ള തന്ത്രമായാണ് ഇതിനെ വായിക്കേണ്ടത്

ന്യൂസ് ഡെസ്ക്: റെഡ് ലേബല്‍ ചായയ്‌ക്കെതിരെയാണ് ഏറ്റവും പുതിയതായി സംഘപരിവാര്‍ യുദ്ധത്തിനിറങ്ങിയിരിക്കുന്നത്. റെഡ് ലേബല്‍ ചായയുടെ പരസ്യചിത്രവുമായി ബന്ധപ്പെട്ട് ചായപ്പൊടിയെ ബഹിഷ്‌കരിക്കാനാണ് ആഹ്വാനം. ഒരു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ പരസ്യചിത്രം ഈ സമയത്ത് എങ്ങനെ സംഘപരിവാറിന് അഹിതമായി തോന്നുന്നു എന്നതാണ് പുതിയ ചര്‍ച്ചാ വിഷയം. സാമ്പത്തിക മാന്ദ്യവും യുദ്ധഭീതിയും കാശ്മീര്‍ വിഷയവുമുള്‍പ്പടെ നിരവധി പ്രതിഷേധ സാഹചര്യത്തില്‍ ഇവയെ വഴിതിരിച്ചു വിടാനുള്ള തന്ത്രമായാണ് ഇതിനെ വായിക്കേണ്ടത്. ഒരു കടയില്‍ ഗണപതി വിഗ്രഹം വാങ്ങാനെത്തുന്നയാള്‍ കടക്കാരനോട് വില ചോദിക്കുന്നു. ഈ സമയം തൊട്ടടുത്ത പള്ളിയില്‍ നിന്നും ബാങ്ക് വിളി മുഴങ്ങുന്നു. ഇത് കണ്ടതോടെ വിഗ്രഹം വാങ്ങാതെ പോകുന്നയാള്‍ക്ക് ഒരു ചായ കൊടുക്കുകയും ചായ കുടിക്കുന്നതോടെ വിഗ്രഹം വാങ്ങി പോകുകയും ചെയ്യുന്നതാണ് പരസ്യചിത്രം. ഇതില്‍ ഏതെങ്കിലും മതങ്ങള്‍ക്കെതിരെയോ സംഘപരിവാറിനെതിരോയോ ആയ ഒരു ഘടകങ്ങളുമില്ലെന്നിരിക്കെ എന്തിനിങ്ങനെ ഒരു പ്രതിഷേധമെന്നതാണ് പൊതുസമൂഹം ചോദിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651