1470-490

പാലാ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് മുഴുവന്‍ യുഡിഎഫ് വോട്ടും കിട്ടുമോ?

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും അതു പൂര്‍ണമായും യുഡിഎഫ് സ്ഥാനാര്‍ഥിയാകുമോ എന്ന ഭീതിയിലാണ് കെപിസിസി. പ്രശ്‌നം ജോസഫ് തന്നെ. ജോസഫിന്റെ ഗുഡ് ലിസ്റ്റിലുള്ളയാളല്ല ജോസ് ടോം. മാത്രമല്ല ജോസ് കെ മാണിയുടെ ഏറ്റവും അടുപ്പക്കാനരും. വിഷയം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നു കണ്ടു തന്നെ അറിയണം. 

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും അതു പൂര്‍ണമായും യുഡിഎഫ് സ്ഥാനാര്‍ഥിയാകുമോ എന്ന ഭീതിയിലാണ് കെപിസിസി. പ്രശ്‌നം ജോസഫ് തന്നെ. ജോസഫിന്റെ ഗുഡ് ലിസ്റ്റിലുള്ളയാളല്ല ജോസ് ടോം. മാത്രമല്ല ജോസ് കെ മാണിയുടെ ഏറ്റവും അടുപ്പക്കാനരും. വിഷയം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നു കണ്ടു തന്നെ അറിയണം. 
കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍. 1969 ല്‍ 8 -ാം.
പാലാ മണ്ഡലം രൂപീകരിച്ച് 54 വര്‍ഷത്തിനു ശേഷം കെ.എം.മാണിയും കരിങ്ങോഴിയ്ക്കല്‍ കുടുംബത്തില്‍ നിന്നുമല്ലാതെ പുതിയ സ്ഥാനാര്‍ത്ഥിയാവുകയാണ് ജോസ് ടോം. ജോസഫ് ചിഹ്നം നല്‍കില്ലെന്നു വന്നതോടെ നിഷയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിക്കാന്‍ ജോസ് വിഭാഗം തീരുമാനിച്ചെങ്കിലും ചില യു.ഡി.എഫ് നേതാക്കള്‍ അംഗീകരിക്കാതെ വന്നതോടെയാണ് നിഷയെ ഒഴിവാക്കി തോമസ് ചാഴികാടന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഏഴംഗ സമിതി ജോസ് ടോമിന്റെ പേര് പ്രഖ്യാപിച്ചത്. ജോസഫ് പുറത്താക്കിയ 21 ജോസ് വിഭാഗം നേതാക്കളില്‍ ഒരാളാണ് ജോസ് ടോം. താന്‍ അച്ചടക്ക നടപടി എടുത്ത ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും ജോസഫ് എതിര്‍ത്തെങ്കിലും യു.ഡി.എഫ് നേതാക്കള്‍ വഴങ്ങിയില്ല .സമ്മര്‍ദ്ദത്തിനൊടുവില്‍ മനസില്ലാ മനസോടെ ജോസഫും പേര് അംഗീകരിച്ചുവെങ്കിലും മുഖം കറുപ്പിച്ചാണ് പോയത്.രണ്ടില ചിഹ്നം ജോസഫ് നല്‍കുമോ എന്നറിയാന്‍ ഇനി കാത്തിരിക്കണം. അച്ചടക്ക നടപടിയെടുത്ത ആള്‍ക്ക് ചിഹ്നം നല്‍കിയാല്‍ അംഗീകരിക്കലാകും. ജോസഫ് നിലപാട് മാറ്റുന്നില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി പാലായില്‍ മത്സരിക്കേണ്ടി വന്നേക്കാം.യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി ,രമേശ് ചെന്നിത്തല. മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബഹനാന്‍ , പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ രാവിലെ മുതല്‍ കോട്ടയത്ത് ജോസും ജോസഫുമായി ചര്‍ച്ച നടത്തിയിരുന്നു. ഉച്ച കഴിഞ്ഞാണ് ഡി.സി.സി ഓഫീസില്‍ രണ്ടാം ഘട്ട ചര്‍ച്ച തുടങ്ങിയത്. ജോസും ജോസഫുമായും യു.ഡി.എഫ് നേതാക്കള്‍ മൂന്ന് റൗണ്ട് ചര്‍ച്ച മൂന്നു മണിക്കൂറോളം നടത്തിയ ശേഷം രാത്രി എട്ടരയോടെ ജോസ് ടോം പുലിക്കുന്നേലിന്റെ പേരിലേക്കെത്തി. ജോസഫ് എതിര്‍ത്തെങ്കിലും കേരള കോണ്‍ഗ്രസ് തര്‍ക്കം കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്ര വൈകിയ സാഹചര്യത്തില്‍ ഇനി മറ്റൊരു പേര് ചര്‍ച്ച ചെയ്യാനാവില്ലെന്ന കടുത്ത നിലപാട് യു.ഡി.എഫ് നേതാക്കള്‍ ഒന്നിച്ചെടുത്തതോടെ ജോസഫ് നിശബ്ദനായി. . തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.ഞങ്ങളൊന്നാണേയെന്ന മട്ടില്‍ ചാനല്‍ കാമറകള്‍ക്കു മുന്നില്‍ എല്ലാ യു.ഡി.എഫ് നേതാക്കളും ചിരിച്ചു കാട്ടിയപ്പോഴും ജോസിന്റെയും ജോസഫിന്റെയും മുഖത്ത് നിര്‍വികാരതയായിരുന്നു. ബാക്കി ഇനി പാലായിലെ വോട്ടു മത്സരത്തിനിടയില്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768