1470-490

കേരള പോലീസ് ഇനി ഡിജിറ്റല്‍ പോലീസ്

സ്‌റ്റേഷനുകളിലേക്ക് പോകാതെ തന്നെ ഇനി പരാതി സമര്‍പ്പിക്കാവുന്ന സംവിധാനമായാണ് കേരള പോലീസ് എത്തുന്നത്. പൊലീസ് സേവനങ്ങളുടെ 95 ശതമാനവും ഡിജിറ്റലാകും. നവംബര്‍ മാസത്തില്‍ ഇതു പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

തിരുവനന്തപുരം: നവീകരണത്തിന്റെ പാതയിലായ കേരള പോലീസ് അടിമുടി മുഖം മിനുക്കുന്നു. പോലീസ് സ്‌റ്റേഷനുകളിലേക്ക് പോകാതെ തന്നെ ഇനി പരാതി സമര്‍പ്പിക്കാവുന്ന സംവിധാനമായാണ് കേരള പോലീസ് എത്തുന്നത്. പൊലീസ് സേവനങ്ങളുടെ 95 ശതമാനവും ഡിജിറ്റലാകും. നവംബര്‍ മാസത്തില്‍ ഇതു പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
എഫ്ഐആര്‍ ഉള്‍പ്പെടെ സേവനങ്ങളാണ് ഡിജിറ്റലാകുന്നത്. ജനമൈത്രി പൊലീസിങ് ഉള്‍പ്പടെ 14 സേവനങ്ങള്‍ മൊബൈല്‍ വഴിയാക്കും.  95 ശതമാനം പൊലീസുമായുള്ള ഇന്ററാക്ഷന്‍ മൊബൈലിനെ കേന്ദ്രീകരിച്ചാകും. ജനമൈത്രി പൊലീസിങ് ഉള്‍പ്പടെ 14 സേവനങ്ങള്‍ മൊബൈല്‍ വഴിയാക്കും.

 അതേസമയം ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴ ഈടാക്കുന്നതിനു മുന്‍പ് ഒരാഴ്ചത്തെ ബോധവത്കരണം നടത്തുമെന്നും ഡിജിപി പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കുന്നതിനു മുന്‍പ് ജനങ്ങളെ ബോധവത്കരിക്കും. പിഴ അടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കും. ആദ്യ ഒരാഴ്ച ബോധവത്കരണം. 90 ശതമാനവും നിയമം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ കേരള പൊലീസിനായി ലബോറട്ടറി സൗകര്യങ്ങളുള്ള ബസ് ഉടന്‍ എത്തിക്കുമെന്നും ഡിജിപി പറഞ്ഞു.  അതേസമയം ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴ ഈടാക്കുന്നതിനു മുന്‍പ് ഒരാഴ്ചത്തെ ബോധവത്കരണം നടത്തുമെന്നും ഡിജിപി പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കുന്നതിനു മുന്‍പ് ജനങ്ങളെ ബോധവത്കരിക്കും. പിഴ അടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കും. ആദ്യ ഒരാഴ്ച ബോധവത്കരണം. 90 ശതമാനവും നിയമം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ കേരള പൊലീസിനായി ലബോറട്ടറിസൗകര്യങ്ങളുള്ള ബസ് ഉടന്‍ എത്തിക്കുമെന്നും ഡിജിപി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653