1470-490

ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതില്‍ തടസമില്ല

കൊച്ചി: ഇന്ന് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്ത് ജില്ലകളിലും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതില്‍ തടസമില്ല

കേരളത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍
സെപ്റ്റംബര്‍ 1– കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
സെപ്റ്റംബര്‍ 2– ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്
സെപ്റ്റംബര്‍ 3– ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
സെപ്റ്റംബര്‍ 4– കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653