1470-490

വിമാനക്കമ്പനികള്‍ക്ക് ഇളവ് നല്‍കാന്‍ തയ്യാര്‍: മുഖ്യമന്ത്രി

യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കനാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.വ്യോമഗതാഗത മേഖലയില്‍ കേരളം നടത്തുന്ന ഇടപെടല്‍ മാതൃകാപരമാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള യോഗത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ നിന്നും വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ ഇന്ധന നികുതിനിരക്ക് ഇനിയും കുറയ്ക്കാന്‍ കേരളം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുനല്‍കാന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണം. ഉത്സവ സമയത്ത് ഗള്‍ഫ് മേഖലയിലേക്കും മറ്റു നഗരങ്ങളിലേക്കും അമിത നിരക്ക് ഈടാക്കുന്ന കാര്യവും മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചു. 2017 മേയില്‍ വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഉണ്ടായ ധാരണയ്ക്ക് വിരുദ്ധമാണിത്.

യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കനാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.വ്യോമഗതാഗത മേഖലയില്‍ കേരളം നടത്തുന്ന ഇടപെടല്‍ മാതൃകാപരമാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള യോഗത്തില്‍ പറഞ്ഞു. മൂന്നാം തവണയാണ് ഇത്തരത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പുതിയ അനുഭവമാണിത്. മറ്റ് സംസ്ഥാനങ്ങളും ഇപ്പോള്‍ ഈ മാതൃകയിലേക്ക് വരികയാണ്. ഇന്ധന നികുതി നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കേരളം തയ്യാറായത് സിവില്‍ ഏവിയേഷന്‍ മേഖലയുടെ വികസനത്തിന് വലിയ പിന്തുണയാകും. തിരുവനന്തപുരംവഴി പോകുന്ന വിദേശ സര്‍വീസുകള്‍ക്ക് ഇവിടെനിന്ന് ഇന്ധനം നിറയ്ക്കാന്‍ സൗകര്യം നല്‍കണമെന്ന ആവശ്യം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.