1470-490

ബാങ്ക് ലയനം: രണ്ടായിരത്തോളം തൊഴില്‍ നഷ്ടമുണ്ടാകും

യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയുടെ 413 ശാഖകളില്‍ നൂറെണ്ണത്തിന് പൂട്ടുവീഴും. ഓറിയന്റല്‍ ബാങ്കും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കുമ്പോള്‍ 20ഉം അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കില്‍ ലയിക്കുമ്പോള്‍ 20 ശാഖയും പൂട്ടും.

തിരുവനന്തപുരം: ബാങ്കുകള്‍ ലയിപ്പിക്കുന്നതോടെ രണ്ടായിരത്തോളം ജീവനക്കാരുടെ ജോലി നഷ്ടമായേക്കും.
പത്ത് ബാങ്കുകളെയാണ് ലയിപ്പിച്ച് നാലെണ്ണമാക്കുന്നത്. സ്ഥലംമാറ്റവും വിആര്‍എസും വ്യാപകമാകും. ഓഫീസര്‍ തസ്തികയിലെ ജീവനക്കാരില്‍ നല്ലൊരു പങ്കിനും സംസ്ഥാനത്തിനു പുറത്ത് പോകേണ്ടിവരും. എസ്ബിഐ ലയനശേഷം 32 കറന്‍സി ചെസ്റ്റുകളടക്കം 200 ലേറെ ശാഖയാണ് കേരളത്തില്‍ പൂട്ടിയത്. കനറാ ബാങ്കിലെ ഓഫീസര്‍ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റും അനിശ്ചിതത്വത്തിലാണ്. 1600 പേരുടെ റാങ്ക് ലിസ്റ്റില്‍ 300 പേര്‍ കേരളത്തില്‍ നിന്നാണ്.

ലയിപ്പിക്കുന്ന ബാങ്കുകള്‍ക്ക് സംസ്ഥാനത്ത് 1482 ശാഖയുണ്ട്. 250 ശാഖയ്‌ക്കൊപ്പം റീജ്യണല്‍ ഓഫീസുകളും പൂട്ടേണ്ടിവരും. സിന്‍ഡിക്കറ്റ് ബാങ്കിനെ കനറാ ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനമാണ് ഏറെ ബാധിക്കുക. രണ്ടിനുമായി 700 ശാഖയുള്ളതില്‍ നൂറ്റിപ്പത്തോളം പൂട്ടേണ്ടിവരും. യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയുടെ 413 ശാഖകളില്‍ നൂറെണ്ണത്തിന് പൂട്ടുവീഴും. ഓറിയന്റല്‍ ബാങ്കും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കുമ്പോള്‍ 20ഉം അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കില്‍ ലയിക്കുമ്പോള്‍ 20 ശാഖയും പൂട്ടും.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761