1470-490

ഗതാഗത നിയമ ലംഘനം; സെപ്​റ്റംബര്‍ ഒന്നു മുതല്‍(നാളെ)കനത്ത പിഴ

നി​യ​മ ​ലം​ഘ​ന​ത്തി​ന്​​ ഈ ​മാ​സം 31ന് ​മു​മ്പ് പി​ഴ​ ചു​മ​ത്ത​പ്പെ​ട്ട​വ​ര്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു​ ശേ​ഷ​മാ​ണ്​ അ​ട​ക്കു​ന്ന​തെ​ങ്കി​ല്‍ പു​തി​യ നി​ര​ക്കാ​കും ഈ​ടാ​ക്കു​ക എ​ന്ന്​ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി


തിരുവനന്തപുരം:റോ​ഡി​ല്‍ നി​യ​മ​ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് എതി​രെ ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി ചെ​യ്​​ത മോ​​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്തി​ല്‍​ വ​രും. ഇ​തോ​ടെ നി​യ​മ​ ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ ചു​മ​ത്തു​ന്ന പി​ഴ ഗ​ണ്യ​മാ​യി വ​ര്‍​ധി​ക്കും. നി​യ​മ ​ലം​ഘ​ന​ത്തി​ന്​​ ഈ ​മാ​സം 31ന് ​മു​മ്പ് പി​ഴ​ ചു​മ​ത്ത​പ്പെ​ട്ട​വ​ര്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു​ ശേ​ഷ​മാ​ണ്​ അ​ട​ക്കു​ന്ന​തെ​ങ്കി​ല്‍ പു​തി​യ നി​ര​ക്കാ​കും ഈ​ടാ​ക്കു​ക എ​ന്ന്​ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച്‌​ ലൈ​സ​ന്‍​സി​നും ര​ജി​സ്​​ട്രേ​ഷ​നും ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​ന് ഒ​പ്പം അ​പ​ക​ട​ത്തി​ല്‍​ പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​വ​ര്‍​ക്ക്​ നി​യ​മ ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​മു​ണ്ട്. റോ​ഡ്​ നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ങ്കി​ല്‍ ക​രാ​റു​കാ​ര​നും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​നും ആയി​രി​ക്കും ഉ​ത്ത​ര​വാ​ദി​ത്തം അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ത്തി​​ന്‍റെ  ഉ​ട​മ​യോ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്പ​നി​യോ ഇ​ര​ക​ള്‍​ക്ക്​ ന​ഷ്​​ട​ പ​രി​ഹാ​രം ന​ല്‍​ക​ണം, കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ ലൈ​സ​ന്‍​സ്​ പു​തു​ക്കാ​നു​ള്ള സ​മ​യ​ പ​രി​ധി നി​ല​വി​ലെ ഒ​രു​ മാ​സ​ത്തി​ല്‍​ നി​ന്ന്​ ഒ​രു​ വ​ര്‍​ഷ​മാ​കും എ​ന്നി​വ​യാ​ണ്​ മ​റ്റ്​ പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ള്‍. നി​ര്‍​ദി​ഷ്​​ട ഭേ​ദ​ഗ​തി​ക​ള്‍ അ​പ​ക​ട​ങ്ങ​ള്‍ ഗ​ണ്യ​മാ​യി കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ജോ​യ​ന്‍​റ്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​ണ​ര്‍ രാ​ജീ​വ്​ പു​ത്ത​ല​ത്ത്​ പ​റ​ഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385