1470-490

അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ് ഡോ. കെ.കെ. എൻ. കുറുപ്പിന്

അറബി കയ്യെഴുത്തു പ്രതികളുടെ  സംരക്ഷണ പദ്ധതികൾ, തുഹ്ഫതുൽ മുജാഹിദീന്റെ ആഗോളീകരണം, പൈതൃക ഗ്രന്ഥ രചന, ഇതര 
സാഹിത്യ സൃഷ്ടികൾ,  അക്കാദമിക സേവനം, തുടങ്ങി അറബി ഭാഷാ വ്യാപനത്തിനും സംരക്ഷണത്തിനും നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തിയാണ്  അവാർഡ്. 

മലപ്പുറം: അറബി  ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും   മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് നൽകുന്ന, രണ്ടാമത്  അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിന്  കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ. എൻ. കുറുപ്പ് അർഹനായി.അറബി കയ്യെഴുത്തു പ്രതികളുടെ  സംരക്ഷണ പദ്ധതികൾ, തുഹ്ഫതുൽ മുജാഹിദീന്റെ ആഗോളീകരണം, പൈതൃക ഗ്രന്ഥ രചന, ഇതര സാഹിത്യ സൃഷ്ടികൾ,  അക്കാദമിക സേവനം, തുടങ്ങി അറബി ഭാഷാ വ്യാപനത്തിനും സംരക്ഷണത്തിനും നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തിയാണ്  അവാർഡ്. 
അറബി കയ്യെഴുത്തു പ്രതികൾ സംരക്ഷിക്കാനായി ആദ്യമായി കാലിക്കറ്റ് സർവകലാശാലയിൽ 15 ലക്ഷം രൂപയുടെ പ്രൊജക്ടിന്   അനുമതി നൽകിയത്  അദ്ദേഹമായിരുന്നു.
സൈനുദ്ധീൻ മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുൽ മുജാഹിദീൻ അടിസ്ഥാനമാക്കി നാൽപതോളം ദേശീയ അന്തർദേശീയ സെമിനാറുകളും സംഘടിപ്പിച്ചു. ഇതിലെ ഓരോ വിഷയങ്ങളും പ്രതിപാദിച്ച് 10000 ബുക്ക് ലെറ്റുകൾ അദ്ദേഹത്തിന്റെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി പ്രസിദ്ധീകരിച്ചു നൽകി. ഈ വിഷയത്തിൽ സെമിനാറുകൾ നടത്തുന്ന കാമ്പസുകളിൽ മഖ്ദൂം ‘ട്രീ ‘ പദ്ധതി നടപ്പാക്കുകയും ചെയ്തു. 
ഡൽഹി സർവ്വകലാശാലയിൽ നിന്നും ബി. എ. കഴിഞ്ഞ അദ്ദേഹം എം എയും പി.എച്ച്.ഡിയും കോഴിക്കോട് സർവ്വകലാശാലയിലാണ് ചെയ്തത്. നവാബ് ടിപ്പുസുൽത്താൻ,കയ്യൂർ സമരംകേരളത്തിലെ കാർഷിക കലാപങ്ങൾ,ത്യാവും വീരാരാധനയും കേരളത്തിൽ,കേരള ചരിത്രവും സംസ്കാരവും, പഴശ്ശി സമരങ്ങൾ,ആധുനിക കേരളം:സാമൂഹികവും കാർഷികവുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പഠനം, ദേശീയത, ഇന്ത്യയിലെ സാമൂഹ്യമാറ്റങ്ങൾ,ഇന്ത്യയുടെ നാവിക പാരമ്പര്യത്തിൽ കുഞ്ഞാലി മരക്കാരുടെ പങ്ക് എന്നിവ അദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങളിൽ ചിലതാണ്.


2006 ൽ പറപ്പൂർ സബീലുൽ ഹിദായ ഇസ് ലാമിക് കോളേജിൽ  നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച, അന്നഹ്ദ മാഗസിൻ ഇന്ത്യയിൽ അറബി ഭാഷാ വളർച്ചക്ക് വലിയ സംഭാവനകളാണ് നൽകിയത്.
 എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ഡോ. എൻ.എ. എം. അബ്ദുൽ ഖാദിർ, എന്നിവരടങ്ങിയ സമിതിയാണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത്. പ്രശസ്തി പത്രവും ഫലകവും 10001 രൂപയുമാണ് അവാർഡ് തുക.സെപ്റ്റംബർ  ഒന്നിന് വൈകീട്ട് നാല് മണിക്ക് മലപ്പുറം ഭാഷാ സമര സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, പി.ഉബൈദുല്ല എം.എൽ.എ എന്നിവർ പങ്കെടുക്കും.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790