1470-490

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസ് : ശ്രീറാമിനെതിരെ വകുപ്പു തല നടപടി തുടങ്ങി

15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടി തുടങ്ങി. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നപടികളിലേക്ക് കടക്കാനാണ് തീരുമാനം എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഖിലേന്ത്യ സര്‍വീസ് ചട്ടപ്രകാരം ശ്രീറാമിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വാഹനപാകട കേസില്‍ റിമാന്‍ഡിലായതിനെ തുടര്‍ന്ന് സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാം ഓടിച്ച കാറിടിച്ച് ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും രക്തപരിശോധനക്കും മറ്റും വിധേയമാക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651