1470-490

ബെഹ്റ ഡി.ജി.പി. സ്ഥാനം ഒഴിയണമെന്ന്; കെ.മുരളീധരൻ

സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെ ഡി.ജി.പി. തരംതാഴ്ന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) ലോക്നാഥ് ബെഹ്റയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധൻ. സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെ ഡി.ജി.പി. തരംതാഴ്ന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബെഹ്റ ഡി.ജി.പി. സ്ഥാനം ഒഴിയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.കെ.പി.സി.സി. പ്രസിഡന്‍റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കുകയില്ല. അത് പാർട്ടിയുടെ നയമാണ്. സി.പി.എമ്മിനു വേണ്ടി ഏതു തരംതാണ പ്രവർത്തിയും ഏറ്റെടുക്കുന്ന ഡി.ജി.പി. കേരള പോലീസിന് അപമാനമാണെന്ന നിലപാടാണ് പാർട്ടിക്കും യു.ഡി.എഫിനുമുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകാൻ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് ഡിജിപി ലോക്നാഥ് ബെഹ്റ‍യ്ക്ക് അനുമതി നൽകിയിരുന്നു. പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡിജിപിയെ വിമർശിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു വിമർശനം.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651