1470-490

ക്ഷേത്രം ആക്രമണം;ആരുടേയെങ്കിലും പ്രേരണ മൂലമാണോ എന്ന് അന്വേഷിക്കണമെന്ന് ക്ഷേത്രം കമ്മിറ്റി

പ്രതി തനിച്ചു ചെയ്തതാണോ അതോ മറ്റാരുടേയെങ്കിലും പ്രേരണ മൂലമാണോ എന്നും അന്വേഷിക്കണമെന്നും ക്ഷേത്രം കമ്മിറ്റി


വളാഞ്ചേരി: നൈയ്തലപ്പുറത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക്  മാലിന്യം വലിച്ചെറിയുകയും ക്ഷേത്ര ഉപദേവ ബിംബങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ  പ്രതിയെ പെട്ടെന്ന് പിടിച്ചതിൽ വളാഞ്ചേരി സബ് ഇൻസ്പെക്ടറെ അഭിനന്ദിക്കുന്നതായി ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പ്രതിയെ പിടിച്ചത് കൊണ്ട് മാത്രം സംഭവം അവസാനിക്കുന്നില്ലെന്നും പ്രതി തനിച്ചു ചെയ്തതാണോ അതോ മറ്റാരുടേയെങ്കിലും പ്രേരണ മൂലമാണോ എന്നും അന്വേഷിക്കണമെന്നും പ്രതിയെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ട് വന്നിട്ടും നാഗത്തിന്റെ ചിത്രകൂടത്തിന്റെ ഒരു ഭാഗം ഇതു വരെ കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തതായി അവർ പറഞ്ഞു.ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ സി.സി.ഉണ്ണികൃഷ്ണൻ, സി.കെ.വേലപ്പൻ നായർ, മോഹനൻ പുന്നപ്പുറത്ത്, ശ്രീധരൻ നായർ.കെ, കൃഷ്ണൻ കെ.പി. എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530