1470-490

പിഎസ്‌സി പരീക്ഷ ക്രമക്കേട് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതി

നാലാംപ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കൊച്ചി: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങള്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിഎസ്‌സി മുഖാന്തരം അനര്‍ഹര്‍ ജോലിക്ക് കയറുന്നത് തടയണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

എസ് എഫ് ഐ നേതാക്കള്‍ പ്രതിയായ പരീക്ഷ ക്രമക്കേടു കേസില്‍ നാലാംപ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. പരീക്ഷ ക്രമക്കേടു കേസില്‍ പ്രതികളായ എല്ലാവരും പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങണമെന്നും മുന്‍കൂര്‍ ജാമ്യപേക്ഷ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373