1470-490

പാലാരിവട്ടം പാലം: പൊതുമരാമത്ത് വകുപ്പ് മുന്‍സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

അഴിമതി, വഞ്ചന, പൊതുപണം ദുര്‍വിനിയോഗം, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് ഉള്‍പ്പടെ നാലു പേര്‍ അറസ്റ്റില്‍. അഴിമതി, വഞ്ചന, പൊതുപണം ദുര്‍വിനിയോഗം, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് .പദ്ധതിയുടെ നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പി ഡി തങ്കച്ചന്‍, മേല്‍പ്പാലം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, പണിയുടെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയുടെ പ്രോജക്റ്റ്‌സ് എം ഡി സുമിത് ഗോയല്‍, എന്നിവരെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

17 പേര്‍ കേസില്‍ പ്രതികളാണ്. അഴിമതിയുമായി ബന്ധപ്പെട്ട് ടിഒ സൂരജിനെ ഇന്നലെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സൂരജ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്താണ് പദ്ധതിക്ക് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551