1470-490

ക്വാറി ഉടമയെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച: മുഖ്യ പ്രതികള്‍ അറസ്റ്റില്‍

മലമ്പുഴ മണല്‍ക്കാട് കക്കക്കുന്നില്‍ വീട്ടില്‍ പിയൂഷ് (23) കുഴല്‍മന്ദം പുത്തന്‍പുരാക്കല്‍ വീട്ടില്‍, ശ്രീകാന്ത് (28 ) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.

പാലക്കാട്: ക്വാറി ഉടമയെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍. മലമ്പുഴ മണല്‍ക്കാട് കക്കക്കുന്നില്‍ വീട്ടില്‍ പിയൂഷ് (23) കുഴല്‍മന്ദം പുത്തന്‍പുരാക്കല്‍ വീട്ടില്‍, ശ്രീകാന്ത് (28 ) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ ഈ കേസ്സില്‍ പൊടിപ്പാറ റാഫി കൊടുന്തിരപ്പുള്ളി അനീഷ് എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു .കഴിഞ്ഞ 22 ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 മണിക്ക് കല്ലേക്കാട് രാജീവ് ഗാന്ധി ആശുപത്രിക്ക് സമീപം കാറില്‍ പോവുകയായിരുന്ന ക്വാറി ഉടമ കൊടുന്തിരപ്പുള്ളി സ്വദേശി ബാബുവിനെ ബൈക്കില്‍ എത്തിയ ഇരുവര്‍ സംഘം കണ്ണില്‍ മുളകു പൊടി യെറിഞ്ഞ ശേഷം ഇറക്കിവിടുകയും , കാറും, മൊബൈല്‍ ഫോണും കവര്‍ച്ച നടത്തുകയുമാണ് ചെയ്തത്.

കാറിന്റെ ഡാഷ് ബോക്‌സില്‍ സൂക്ഷിച്ചിരിക്കുന്ന പണം കവര്‍ച്ച നടത്താനായുന്നു ലക്ഷ്യം. പക്ഷേ അന്നേ ദിവസം ബാബു ഉള്ള പണം ശരീരത്തില്‍ സൂക്ഷിച്ചു വെച്ചതിനാല്‍ പണം നഷ്ടപ്പെട്ടില്ല . തട്ടിയെടുത്ത കാര്‍ വാളയാറിനടുത്ത് ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ തെളിവു നശിപ്പിക്കുന്നതിനായി കാര്‍ പുഴയില്‍ തള്ളാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവ ശേഷം പ്രതികള്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മലമ്പുഴയിലുള്ള ഒളിസങ്കേതത്തില്‍ നിന്നുമാണ് പ്രതികളെ പോലീസ് പൊക്കിയത്. നിരവധി സിസി ടിവി കാമറകളും , സംഭവസ്ഥലത്തെ കേന്ദ്രീകരിച്ച് നടത്തിയ സൈബര്‍ അനാലിസിസുമാണ് പ്രതികളെ വലയിലാക്കാന്‍ സഹായിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്റെ നിര്‍ദ്ദേശം പ്രകാരം പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ്സന്വേഷണം നടത്തിയത്. പാലക്കാട് ഡിവൈഎസ്പി സാജു എബ്രഹാം, ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം, എസ് ഐ എസ് . അന്‍ഷാദ്, അഡീഷണല്‍ എസ് ഐ ഫ്രാന്‍സിസ് എ എസ് ഐ നന്ദകുമാര്‍, രാജേന്ദ്രന്‍ പിള്ള, ജ്യോതി കുമാര്‍, പി എച്ച് നൗഷാദ് , സി പി ഒ മാരായ രഘു, വിനോദ് , സന്തോഷ് കുമാര്‍, മഹേഷ് , പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884