1470-490

എടയൂര്‍ ക്ഷേത്രത്തിലെ അതിക്രമം: രാമകൃഷ്ണന്‍ അറസ്റ്റില്‍

ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലേക്ക് മനുഷ്യ മല, മൂത്ര വിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും, പുറത്തെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയുമാണ് ഇയാള്‍ ചെയ്തത്

മലപ്പുറം: കരേക്കാട് സി.കെ പാറയിലെ നെയ്തലപ്പുറത്ത് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ക്ഷേത്രപരിസരത്ത് തന്നെ താമസിക്കുന്ന കുരുത്തുകാല്‍ രാമകൃഷ്ണന്‍ എന്നയാളെയാണ് വളാഞ്ചേരി എസ്.ഐ രഞ്ജിത്ത് കെ.ആര്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലേക്ക് മനുഷ്യ മല, മൂത്ര വിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും, പുറത്തെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയുമാണ് ഇയാള്‍ ചെയ്തത്.

അക്രമം നടന്ന ദിവസം തന്നെ പ്രതിഷേധസമരവുമായി വിശ്വാസികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ വളാഞ്ചേരി പോലീസ് സംഭവത്തില്‍ അന്വേഷണവും ഊര്‍ജ്ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഡോഗ് സ്വകാഡും വിരളടയാള വിദഗ്ദരും സ്ഥാലത്തെത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ക്ഷേത്രത്തില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. നാട്ടുകാരുടെയും വിശ്വാസികളുടെ പ്രതിഷേധം ഭയന്ന് വന്‍ പോലീസ് സംരക്ഷണയിലാണ് ഇയാളെ തെളിവെടുപ്പിന് ഹാജരാക്കിയത്.

Comments are closed.