1470-490

വരുന്നൂ..ഡിജിറ്റല്‍ മാധ്യമ രംഗത്ത് 26% വിദേശനിക്ഷേപം

വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയാണ് പുതിയ നടപടികള്‍. ഡിജിറ്റല്‍ മാധ്യമ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപമാകാമെന്നതാണ് പുതിയ തീരുമാനം. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഇതോടൊപ്പം ഇളവു വരുത്തിയിട്ടുണ്ട്.      

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ പുതിയ നടപടികളുമായി വീണ്ടും കേന്ദ്രം. വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയാണ് പുതിയ നടപടികള്‍. ഡിജിറ്റല്‍ മാധ്യമ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപമാകാമെന്നതാണ് പുതിയ തീരുമാനം. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഇതോടൊപ്പം ഇളവു വരുത്തിയിട്ടുണ്ട്. കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍ ഉത്പാദനമേഖലയില്‍ വന്‍തോതില്‍ വിദേശനിക്ഷേപം നടത്തുന്നതിന് ഇപ്പോള്‍ ചില നിയന്ത്രണങ്ങളുണ്ട്. അവ മാറ്റിക്കൊണ്ട് ബിസിനസ് സൗഹാര്‍ദപരമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കുകയാണെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കരാറിലേര്‍പ്പെട്ടുകൊണ്ട് ഉത്പാദനം നടത്താം. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാവാം. സ്വന്തംനിലയ്ക്ക് ഉത്പാദന മേഖലയില്‍ നിക്ഷേപം നടത്താനുള്ള അനുമതിക്ക് പുറമേയാണിത്. ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം നടത്തണമെങ്കില്‍ 30 ശതമാനം രാജ്യത്തിനകത്തുനിന്ന് സംഭരിക്കണമെന്ന ചട്ടം വിപുലീകരിച്ചു. 30 ശതമാനത്തിന്റെ നിര്‍വചനത്തില്‍ ഇനി ഇന്ത്യയില്‍ വില്‍ക്കുന്നതും കയറ്റി അയക്കുന്നതും ഉള്‍പ്പെടും.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573